കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ 97 ഏക്കര്‍ സ്ഥലത്ത് കൈയേറ്റം കണ്ടെത്തി
തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ 97.46 ഏക്കര്‍ സ്ഥലത്ത് കൈയേറ്റം കണ്ടെത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്ശന്. 223 ഏക്കര്‍ 63 സെന്റ് ഭൂമി ബോര്‍ഡ് അളന്ന് തിട്ടപ്പെടുത്തി. കൈയേറ്റം നടന്ന എട്ട് ഏക്കര്‍ സ്ഥലം തിരികെ പിടിച്ചതായും അദ്ദേഹം പറഞ്ഞു.രണ്ട് വര്‍ഷ കാലാവധി തികഞ്ഞ ഭരണസമിതിയുടെ പടിയിറക്കത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പദ്ധതികള്‍ നടപ്പിലാക്കി സംതൃപ്തിയോടെയാണ് ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കുന്നത്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളിലെ കൈയേറ്റം തടയാനും അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാനും ഫലപ്രദമായ നടപടികളെടുക്കാന്‍ കഴിഞ്ഞു. 15 കോടിയുടെ മരാമത്ത് പണികളാണ് പൂര്‍ത്തിയായത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനായുള്ള 13.6 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ മാതൃകാപ്ലാന് തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.തൃശൂര്‍ പൂരം എക്സിബിഷനോടനുബന്ധിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ടതായ വാടകയിനത്തില്‍ വരുമാന വര്‍ധന വരുത്താന്‍ ഭരണസമിതിക്ക് കഴിഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 403 ക്ഷേത്രങ്ങളാണുള്ളത്. മൂന്നു ക്ഷേത്രങ്ങള്‍ കൂടി ഏറ്റെടുത്തു. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 15 ക്ഷേത്രങ്ങള്‍ കൂടി ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മൂന്നു വര്‍ഷമായിരുന്ന ബോര്‍ഡിന്റെ കാലാവധി ഓര്‍ഡിനന്‍സിലൂടെ രണ്ടു വര്‍ഷമായി കുറച്ചതോടെയാണ് ഭരണസമിതിയംഗങ്ങള്‍ക്ക് പടിയിറങ്ങേണ്ടി വന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് മെംബര്‍മാരായ കെ.എന്‍ ഉണ്ണികൃഷ്ണന്, അഡ്വ. ടി.എന്‍ അരുണ്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."