HOME
DETAILS

രാത്രിയാത്രാ നിരോധനം; സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ എന്‍.എച്ച് 766 എന്നെന്നേക്കുമായി അടച്ചുപൂട്ടും

  
backup
August 16 2019 | 19:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b0-3

കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസിലെ സുപ്രിംകോടതി ഉത്തരവ് കേരള സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പാത എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള സാധ്യതകള്‍ തെളിയുന്നു. രാത്രിയാത്രാ നിരോധനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ പരിഗണിക്കവെ ഇക്കഴിഞ്ഞ ഏഴിന് കുട്ട-ഗോണിക്കുപ്പ-ഹുന്‍സൂര്‍ വഴിയുള്ള ബദല്‍പാത വീതി കൂട്ടി ദേശീയപാത നിലവാരത്തിലാക്കാനും ദേശീയപാത 766 പൂര്‍ണമായി അടച്ചു പൂട്ടാനും ഉള്ള നിര്‍ദേശങ്ങള്‍ നാല് ആഴ്ചക്കകം സമര്‍പ്പിക്കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍പ് സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതി മേല്‍പ്പാല പദ്ധതിക്കുള്ള നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വനം-പരിസ്ഥിതി മന്ത്രാലയം ഇതിനെ എതിര്‍ത്തിരുന്നു. കടുവാ സങ്കേതങ്ങളുടെ കോര്‍ ഏരിയകള്‍ ആദിവാസികളുടെയോ വനവാസികളുടെയോ അവകാശങ്ങള്‍ ലംഘിക്കപ്പെടാത്ത വിധത്തില്‍ യാതൊരുവിധ കടന്നുകയറ്റവുമില്ലാതെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന വന്യജീവി സംരക്ഷണനിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് സുപ്രിംകോടതി ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഊട്ടി-മൈസൂരു റോഡിലെ രാത്രിയാത്രാ നിരോധനത്തെ കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാരുകള്‍ അനുകൂലിക്കുകയാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബദല്‍പാത 75 കോടി രൂപ മുടക്കിയാണ് നവീകരിച്ചിട്ടുള്ളതെന്നും ഈ പാത നിലവിലെ ദേശീയപാതക്ക് പകരമായി ഉപയോഗിക്കാമെന്നുമാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടുന്നത്.
ബദല്‍പാത പരിഹാരമല്ലെന്ന കാര്യം സുപ്രിംകോടതി മുന്‍പാകെ വേണ്ടവിധത്തില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടാവുന്നതാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രിംകോടതിയെ പ്രേരിപ്പിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ 13 കിലോമീറ്ററിലും കര്‍ണാടകയിലെ നാഗര്‍ഹോള നാഷനല്‍ പാര്‍ക്കില്‍ 12.5 കിലോമീറ്ററിലുമടക്കം 25.5 കിലോമീറ്റര്‍ ദൂരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വന്യജീവി സങ്കേതങ്ങളിലൂടെയാണ് ബദല്‍പാത കടന്നുപോകുന്നത്. അതേസമയം ദേശീയപാത 766ല്‍ 19 കിലോമീറ്റര്‍ ദൂരമാണ് ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്നത്. ഇതൊന്നും കോടതിയില്‍ വേണ്ട വിധത്തില്‍ ബോധിപ്പിക്കാന്‍ കേരളത്തിനായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാം ഉദ്യോഗസ്ഥര്‍ക്ക് വിട്ടുനല്‍കി;
കൈയുംകെട്ടി സര്‍ക്കാര്‍

രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കാനുള്ള മേല്‍പ്പാല പദ്ധതിയുടെ ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരള-കേന്ദ്ര സര്‍ക്കാരുകള്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ഈ നിര്‍ദേശത്തിന് അംഗീകാരം വാങ്ങുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രിയാത്രാ നിരോധന പ്രശ്‌നം പൂര്‍ണമായി ഉദ്യോഗസ്ഥര്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്ന ആരോപണവും ശക്തമാണ്.
ഉദ്യോഗസ്ഥരുടെ പല നടപടികളും സംശയത്തിന്റെ നിഴലിലുമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തി വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും മേല്‍പ്പാല പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടുപോകുമെന്ന അവസ്ഥയാണ് നിലവില്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും വയനാട് എം.പിയും കാര്യക്ഷമമായി ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും നിലവില്‍ മൈസൂരിലേക്കുള്ള ദൂരം 113 കിലോമീറ്ററാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ബദല്‍പാത വഴി മൈസൂരിലേക്കെത്തെണമെങ്കില്‍ ഏതാണ്ട് 190 കിലോമീറ്ററോളം സഞ്ചരിക്കണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 77 കിലോമീറ്ററാണ് അധികം സഞ്ചരിക്കേണ്ടിവരിക. ബത്തേരിയില്‍ നിന്നും ബദല്‍പാത വഴി ഗുണ്ടല്‍പ്പേട്ടയിലേക്കാണെങ്കില്‍ 200 കിലോമീറ്ററാണ് അധികം സഞ്ചരിക്കേണ്ടി വരിക.
ബദല്‍പാത പ്രായോഗികമായാല്‍ കല്‍പ്പറ്റ മുതല്‍ മൈസൂരു വരെയുള്ള 138 കിലോമീറ്റര്‍ ദേശീയപാതയും നിരവധി പട്ടണങ്ങളും അപ്രസക്തമാവും. ഇവിടങ്ങളിലുള്ള കോടിക്കണക്കിന് രൂപയുടെ വ്യവസായ വാണിജ്യ രംഗവും നിഷ്പ്രഭമായിപ്പോവും. വയനാടിന്റെയും ഗുണ്ടല്‍പ്പേട്ട, നഞ്ചന്‍ഗോഡ് മേഖലയുടെയും സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയാവും ഇതിന്റെ പരിണിതഫലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  11 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  29 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago