HOME
DETAILS

മലയാളികള്‍ പ്രകൃതിയില്‍ നിന്നകന്നു ജീവിക്കുന്നു: മന്ത്രി

  
backup
June 05 2017 | 21:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


ആലപ്പുഴ: മലയാളികള്‍ പ്രകൃതിയില്‍നിന്ന് അകന്ന് കഴിഞ്ഞതാണ് സാമൂഹികമായും സാംസ്‌കാരികമായും നാടിന്റെ നടുവൊടിക്കുന്ന അവസ്ഥയിലെത്തിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി മലയാളികള്‍ നിലനില്‍പിനെ തന്നെ മറന്നാണ് ജീവിച്ചത്. സമൂഹത്തില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാനായി ശ്രമിച്ചതിന്റെ ദുരന്തമാണിത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ മഹത്തരമാണ് സ്വാശ്രയ സ്ഥാപനങ്ങളെന്ന മിഥ്യാധാരണ വളര്‍ത്തിയത് വിദ്യാഭ്യാസത്തെയും പിന്നോക്കമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ജൈവിക പ്രതിഭാസങ്ങളുടെ തുടക്കത്തെക്കുറിച്ച് പന്ത്രണ്ടാം ക്ലാസിനു മുമ്പ് പഠിച്ചിരിക്കണം. സംസ്‌കാരം പ്രകൃതിയില്‍നിന്നും കൃഷിയില്‍നിന്നുമാണ് തുടങ്ങിയത്. മഹത്തായ മാനവ സംസ്‌കാരങ്ങളൊക്കെ നദീതീരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. വെള്ളമുണ്ടെങ്കിലേ കൃഷിയുള്ളു. അതിന് ജലം സംരക്ഷിക്കണം. ആ രീതിയില്‍ പഠനത്തിന്റെ സ്വഭാവം മാറണം അദ്ദേഹം പറഞ്ഞു.
ഒരു കോടി വൃക്ഷത്തൈകളാണ് പരിസ്ഥിതി ദിനത്തില്‍ കേരളത്തില്‍ നല്കുന്നത്. ഈ മഹത്തായ സംരംഭം ഏറ്റെടുത്തിരിക്കുകയാണ് നാടു മുഴുവന്‍. അനാവശ്യമായി പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നതിനൊപ്പം പ്രകൃതിയുമൊത്തുള്ള സഹവാസത്തിന് ഓരോരുത്തരും ഓരോ ദിവസവും ജൂണ്‍ അഞ്ചായി ആചരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥ വ്യതിയാനം, അതില്‍നിന്ന് എങ്ങനെ ജനങ്ങളെ രക്ഷിക്കാം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുത്തരം പരിസ്ഥിതി സംരക്ഷണത്തിലൂടെയല്ലാതെ മുന്നോട്ടു പോകാനാവില്ലെന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
പ്രകൃതിയിലെ വിഭവങ്ങള്‍ എന്നുമുണ്ടാവില്ലെന്നും വരും തലമുറയ്ക്കായി ഇതിനെ കാത്ത് സൂക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന് ബാധ്യതയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ല കളക്ടര്‍ വീണ എന്‍. മാധവന്‍ അഭിപ്രായപ്പെട്ടു.
നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് വനമിത്ര ജേതാവിനെ ആദരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ഇ. മുഹമ്മദ് കുഞ്ഞ്, കൗണ്‍സിലര്‍ സി.എസ്. ഷോളി, സ്‌കൂള്‍ പ്രധാനാധ്യപിക ഓര്‍ഗ മേരി റോഡ്രിഗ്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ആര്‍.ജയകൃഷ്ണന്‍ സ്വാഗതവും റേഞ്ച് ഓഫീസര്‍ എം.ഷാനവാസ് ഖാന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago