പിടിയിലായത് വന്‍ റാക്കറ്റിലെ കണ്ണികള്‍
തൊടുപുഴ: ബോടിമെട്ടില്‍ കള്ളനോട്ടുമായി പിടികൂടിയവര്‍ വന്‍ കള്ളനോട്ട് റാക്കറ്റിലെ കണ്ണികള്‍. ഇന്നലെ പുലര്‍ച്ചെയാണ് കാറില്‍ കൊണ്ടുവന്ന 500 രൂപയുടെ 37,92,500 രൂപ പിടികൂടിയത്. കാറിലുണ്ടായിരുന്ന നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.
ഒരു ലക്ഷം രൂപയുടെ നല്ല കറന്‍സിക്ക് പകരമായി നാല് ലക്ഷം വ്യാജ നോട്ടുകളാണ് സംഘം നല്‍കിയിരുന്നത്. ഇവരില്‍നിന്ന് ഇത്തരത്തില്‍ വാങ്ങുന്ന പണം ഒരു ലക്ഷം നല്ല കറന്‍സിക്ക് രണ്ട് ലക്ഷം രൂപ ക്രമത്തിലാണ് ഏജന്റുമാര്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.
കള്ളനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സംഘം അവലംബിച്ചിരുന്ന പ്രധാന മാര്‍ഗം ചെറിയ തുകയ്ക്ക് കടകളില്‍നിന്ന് സാധനം വാങ്ങിയശേഷം 500 രൂപയുടെ നോട്ടുനല്‍കുക എന്നതായിരുന്നു. കേരളത്തിന് പുറത്താണ് ഇത് പ്രധാനമായും നടത്തിവന്നത്. കടകളില്‍ ചില്ലറ നല്‍കാന്‍ ആവശ്യത്തിന് പണം ഉണ്ടാവുന്ന വൈകുന്നേരങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.
കാറില്‍ ഒരു റൂട്ടില്‍ സഞ്ചരിക്കുന്ന ഇവര്‍ വൈകിട്ട് ആറുമുതല്‍ രാത്രി എട്ടുവരെയുള്ള സമയത്ത് 50,000രൂപയെങ്കിലും തരപ്പെടുത്തിയിരുന്നതായി പൊലിസ് പറഞ്ഞു.
വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു എന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്.
കള്ളനോട്ടുകളുടെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി റേഞ്ച് ഐജി പി. വിജയന്‍, ഇടുക്കി ജില്ലാ പൊലിസ് ചീഫ് കെ. ബി. വേണുഗോപാല്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."