HOME
DETAILS

കശ്മീര്‍: ചില ഭാഗങ്ങളിലെ നിയന്ത്രണങ്ങള്‍ കുറച്ചു, അരലക്ഷം ലാന്റ്‌ഫോണുകള്‍ പുന:സ്ഥാപിച്ചു

  
backup
August 17 2019 | 12:08 PM

restrictions-eased-in-parts-of-kashmir-over-50000-landlines-are-back


ന്യൂഡല്‍ഹി: ഭരണഘടനയില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുവരുത്തി. കശ്മീരിന്റെ ചില ഭാഗങ്ങളിലാണ് നിയന്ത്രണങ്ങളില്‍ അയവവരുത്തിയത്. ഇതിന്റെ ഭാഗമായി കശ്മീരിലെ അരലക്ഷം ലാന്റ്‌ഫോണുകള്‍ പുന:സ്ഥാപിക്കുകയും ജമ്മുവിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.

നൂറിലേറെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുള്ള കശ്മീരിലെ 70 ഉം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. സെട്രല്‍ കശ്മീരിലെ ബുദ്ഗാം, സോനാമാര്‍ഗ്, മനിഗാം മേഖലകളിലെ ലാന്റ്‌ഫോണുകളാണ് പുന:സ്ഥാപിച്ചത്. നോര്‍ത്ത് കശ്മീരില്‍ ഗുരെസ്, തങ്ക്മാര്‍ഗ്, ഉറി കെരണ്‍ കര്‍ണ, ടെങ്കദാര്‍ മേഖലകളിലും പുന:സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ 20 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കൂടി പ്രവര്‍ത്തനം പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചിട്ടുണ്ട്. ജമ്മു, റേസി, സാംബ, കത്വ, ഉധംപൂര്‍ ജില്ലകളിലാണ് 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചത്.

സാഹചര്യം വിലയിരുത്തിയ ശേഷം ഹൈസ്പീഡ് ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കശ്മീരിലെ തെരുവുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. ശ്രീനഗറില്‍ സിവില്‍ ലൈനിലെ ചില കടകള്‍ ഇന്നു രാവിലെ തുറന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എണ്ണ പമ്പുകള്‍ അടക്കം എല്ലാം അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. മേഖലകളെ അടിസ്ഥാനമാക്കി അടുത്തയാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നുതുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

അതേസമയം, മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം ജമ്മു കശ്മീരിലെ 400 ല്‍ അധികം രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടവിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരും അറസ്റ്റിലായവരില്‍പ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago