വിശ്വാസികളുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കലാണ് ചിലരുടെ ലക്ഷ്യം. ഇതിനെതിരേ മതവിശ്വാസികളടക്കമുള്ളവര്‍ രംഗത്തുവരണം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. കോടതി വിധി നടപ്പാക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍, വിധിക്കുമേലെ വിശ്വാസികളെ അണിനിരത്തി മതനിരപേക്ഷ മനസ് ദുര്‍ബലപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും ഈ ഉദ്യമത്തില്‍ ചേര്‍ന്നിരിക്കുകയാണ്. വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബി.ജെ.പിയാകുമെന്ന് ഉറപ്പാണ്.
ഭരണഘടന തകര്‍ക്കലാണ് ആര്‍.എസ്.എസ് അജന്‍ഡ. ഭരണഘടനാമൂല്യങ്ങളെക്കാള്‍ വലുതാണ് വിശ്വാസമെന്ന് വാദിക്കുന്നവര്‍ ഇത് തിരിച്ചറിയണം. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമാണ് മതനിരപേക്ഷത. സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. ഭരണഘടനാവിരുദ്ധമായ ഒന്ന് പുനഃസ്ഥാപിക്കാനായി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ല.
സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് പുനഃപരിശോധനാ ഹരജി നല്‍കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍, ടി.എന്‍ സീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."