സാഹിത്യകാരന്മാര്‍ നിലവിലെ രീതി മാറ്റണം: ജോയ് മാത്യു
കോഴിക്കോട്: വര്‍ഗീയതയും ജാതിയതയും നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സാഹിത്യകാരന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിനിമാ നടന്‍ ജോയ് മാത്യു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഭൂമിക്ക് കുടപിടിക്കാം പ്രകൃതിയെ കാക്കാം, മാനവകുലത്തെ സംരക്ഷിക്കാം' സന്ദേശവുമായി 'ഭൂമിക്കൊരു തണല്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഡി.സി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ നിന്നാണുള്ളത്. 10,000 കോപ്പി പുസ്തകമടിക്കാന്‍ രണ്ടു മരങ്ങള്‍ വേണം. ആവശ്യമില്ലാത്ത സാഹിത്യസൃഷ്ടികളുടെ പേരില്‍ വര്‍ഷത്തില്‍ 7,000ത്തിലധികം മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. പുതിയ യുഗത്തില്‍ എഴുത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുണ്ട്. അവയുടെ സാധ്യകകള്‍ ഉള്‍ക്കൊണ്ട് നിലവിലെ രീതിയില്‍ നിന്ന് മാറി ചിന്തിക്കാന്‍ സാഹിത്യകാരന്മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഡി.സി.സി അങ്കണത്തില്‍ ജോയ്മാത്യു മരം നട്ടു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് അധ്യക്ഷനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജന്മദിനത്തില്‍ വീട്ടു വളപ്പില്‍ ഓരോമരം നടും. ഫ്‌ളക്‌സ് ഗ്രോ ബാഗുകളാക്കും. പരിസ്ഥിതി സംരക്ഷണത്തിന് ഗ്രീന്‍ ആര്‍മി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാബു, പി. മൊയ്തീന്‍, യു.വി ദിനേശ്മണി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.കെ രാജേന്ദ്രന്‍, സി.ജെ ആന്റണി സംസാരിച്ചു. 20,000ത്തിലധികം തൈകള്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്-മണ്ഡലംതലത്തില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."