HOME
DETAILS
MAL
യുവതിയെ ഭീഷണിപ്പെടുത്തല്‍: 48 പേര്‍ക്കെതിരേ കേസെടുത്തു
backup
October 16 2018 | 19:10 PM
കണ്ണൂര്‍: ശബരിമലയില്‍ പോകാനായി വ്രതമെടുക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കണ്ണപുരം അയ്യാത്തെ രേഷ്മയുടെ പരാതിയിലാണ് കണ്ണപുരം പൊലിസ് കേസെടുത്തത്.
സംഘംചേര്‍ന്ന് ഭീഷണി മുഴക്കിയതിനു ഐ.പി.സി 143, 147 പ്രകാരവും അസഭ്യം പറഞ്ഞതിന് ഐ.പി.സി 294 (ബി) പ്രകാരവും ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി 506 പ്രകാരവുമാണു കേസ്.
ഫേസ്ബുക്കില്‍ രേഷ്മയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി പരിശോധിച്ച ശേഷം ഐ.ടി ആക്ട് 67ാം വകുപ്പും ഉള്‍പ്പെടുത്തുമെന്നു പൊലിസ് അറിയിച്ചു.
നാമജപഘോഷയാത്രയ്ക്കിടെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രേഷ്മ നേരിട്ട് പരാതി നല്കിയ അഞ്ചുപേര്‍ ഉള്‍പ്പെടെ 48 പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."