പുനഃപരിശോധനാ ഹരജിയില്‍ കപില്‍ സിബലും അഭിഷേക് സിങ്‌വിയും ഹാജരാകും: മുല്ലപ്പള്ളി
കൊച്ചി: ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കുന്ന പുനഃപരിശോധനാ ഹരജിയില്‍ പ്രമുഖ അഭിഭാഷകരായ കപില്‍ സിബലിനെയും മനു അഭിഷേക് സിങ്‌വിയെയും കോണ്‍ഗ്രസ് ഹാജരാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാദിയല്ലാത്തതിനാല്‍ കോണ്‍ഗ്രസിന് പുനഃപരിശോധനാ ഹരജിയില്‍ കക്ഷിചേരാനാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം പി.സി ചാക്കോ നിയമനടപടികള്‍ ഏകോപിപ്പിക്കും. ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല. ഷാബാനു കേസില്‍ മുസ്‌ലിംകളുടെ പൊതുവികാരം മാനിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിയമനിര്‍മാണം നടത്തിയത് രാജീവ് ഗാന്ധിയായിരുന്നു. ആ മാതൃകയില്‍ ഹിന്ദുക്കളുടെ പൊതുവികാരം മാനിച്ച് തീരുമാനമെടുക്കാന്‍ നരേന്ദ്ര മോദി എന്തുകൊണ്ട് തയാറാകുന്നില്ലെന്നുപറയാന്‍ ബി.ജെ.പിക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ നിലപാടെടുക്കണം. പ്രളയത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. ഓഖി ഫണ്ട് വകമാറ്റിയ സര്‍ക്കാരിന്റെ പ്രളയ ധനസമാഹരണം സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."