HOME
DETAILS
MAL
ഖത്തര്‍: ആശങ്കയകറ്റാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
backup
June 06 2017 | 02:06 AM
തിരുവനന്തപുരം: ഖത്തറില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടും ആവശ്യപ്പെട്ടു.
ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേരും മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."