അണ്ണാ ഡി.എം.കെയിലെ 90 ശതമാനം പേരും എ.എം.എം.കെയെ പിന്തുണക്കുന്നുവെന്ന് ദിനകരന്‍
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ നേതാക്കളും പ്രവര്‍ത്തകരുമടക്കം 90 ശതമാനവും അമ്മ മക്കള്‍ മുന്നേറ്റ കഴകം(എ.എം.എം.കെ) പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടെന്ന് പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്‍. അണ്ണാ ഡി.എം.കെയിലെ ശേഷിക്കുന്നവര്‍ സ്വാര്‍ഥ താല്‍പര്യമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് അവരുടെ വ്യക്തിത്വം നഷ്ടമായിരിക്കുകയാണ്. ജയലളിതയുടെ മരണ ശേഷം അവരുടെ പേരില്‍ അണ്ണാ ഡി.എം.കെ നടപ്പാക്കുന്നത് തെറ്റായ ആശയങ്ങളാണ്. ചില സ്വാര്‍ഥ താല്‍പര്യക്കാരായ നേതാക്കളാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ളത്. എ.ഐ.ഡി.എം.കെ കോ-ഓര്‍ഡിനേറ്റര്‍ ഒ.പനീര്‍ ശെല്‍വം, ജോ. കോ-ഓര്‍ഡിനേറ്റര്‍ കെ. പളനിസ്വാമി എന്നിവരെ ലക്ഷ്യംവച്ചായിരുന്നു ദിനകരന്റെ വിമര്‍ശനം.
മുന്‍മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്‍ സ്ഥാപിച്ച പാര്‍ട്ടി, ജയലളിതയിലൂടെ വളര്‍ന്നെങ്കിലും അവരുടെ മരണ ശേഷം ചില ഏകാധിപതികളുടെ കൈകളിലേക്കാണ് എത്തിയത്. ബി.ജെ.പിക്ക് പാദസേവ ചെയ്യുന്നവരായി അണ്ണാ ഡി.എം.കെ നേതാക്കള്‍ മാറിയിരിക്കുകയാണ്. ആ പാര്‍ട്ടിയുടെ മുന്‍കാല മഹത്വം വീണ്ടെടുക്കുകയാണ് തന്റെ പാര്‍ട്ടിയായ എ.എം.എം.കെയുടെ ലക്ഷ്യമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
അണ്ണാ ഡി.എം.കെക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെട്ടതിന് പിന്നില്‍ ചിലര്‍ അടിമകളായതുകൊണ്ടാണെന്ന് ആരുടേയും പേരെടുത്ത് പറയാതെ അദ്ദേഹം ആരോപിച്ചു. 2017ല്‍ ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിന് കാരണം തന്റെ പാര്‍ട്ടിയായ എ.എം.എം.കെയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് ജനങ്ങള്‍ പറയുന്നുണ്ടെന്നും ദിനകരന്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."