രാജസ്ഥാനില്‍ ബി.ജെ.പി നേതാവ് മാനവേന്ദ്ര സിങ് രാജിവച്ചു; ഇന്ന് കോണ്‍ഗ്രസില്‍ ചേരും
ജെയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ ബി.ജെ.പിയെ ഞെട്ടിച്ച് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകന് മാനവേന്ദ്ര സിങ് രാജിവച്ചു. അദ്ദേഹം ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചു.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശക്തനായ നേതാക്കളിലൊരാളായിരുന്നു മാനവേന്ദ്ര സിങ്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
അടല്‍ ബിഹാരി വാജ്പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ, ബി.ജെ.പിയുടെ ശക്തനായ വിമര്‍ശകനാണ്.
മാനവേന്ദ്ര സിങ് കോണ്‍ഗ്രസ് അംഗത്വമെടുക്കുന്ന ചടങ്ങില്‍ രാജസ്ഥാന് പി.സി.സി അധ്യക്ഷന്‍ സച്ചിന് പൈലറ്റ്, മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട് എന്നിവരും സംബന്ധിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ബാര്‍മറില്‍ നടത്തിയ റാലിയില്‍ ബി.ജെ.പിയില്‍നിന്ന് രാജിവയ്ക്കുന്ന കാര്യം മാനവേന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ ബി.ജെ.പി നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് അന്ന് അദ്ദേഹം ഉയര്‍ത്തിയിരുന്നത്.
മുന്‍ ലോക്സഭാംഗമായ മാനവേന്ദ്ര, 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിയോ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹക്ക് ബി.ജെ.പി നേതൃത്വം സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പിക്കെതിരായ വിമര്‍ശനം രൂക്ഷമാക്കി യശ്വന്തും മകനും രംഗത്തെത്തിയത്. കഴിഞ്ഞ മാസം നടത്തിയ റാലിയില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്റെ അനുയായികളെ ദ്രോഹിക്കുന്നതായി മാനവേന്ദ്ര സിങ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."