യൂത്ത് ഒളിംപിക്സ്: ട്രാക്കില്‍ ഇന്ത്യക്ക് വെള്ളി
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ ട്രാക്കിനത്തില്നിന്ന് ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സൂരജ് പന്‍വാര്‍ 5,000 മീറ്റര്‍ നടത്തത്തിലാണ് വെള്ളിനേടി ചരിത്രം കുറിച്ചത്. ഇക്വഡോറിന്റെ ഒസ്കാര്‍ പാറ്റിന് ഈ ഇനത്തില്‍ സ്വര്‍ണവും പ്യൂര്‍ട്ടോറിക്കയുടെ ജാന്‍ മൊറെയു വെങ്കലവും സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ 20.35.87 എന്ന സമയത്തില്‍ ഇന്ത്യന്‍ താരം രണ്ടണ്ടാമതായിരുന്നു. രണ്ടണ്ടാം ഘട്ടത്തില്‍ 20.23.30 എന്ന നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, ആകെ സമയത്തില്‍ രണ്ടണ്ടാമതായതോടെയാണ് സൂരജിന് വെള്ളി ലഭിച്ചത്. രണ്ടണ്ടാം സ്റ്റേജില്‍ ഒന്നാമതെത്തിയ ചൈനയുടെ സിങ് വാങ്ങിനെ അയോഗ്യനാക്കിയതും ഇന്ത്യന്‍ താരത്തിന് നേട്ടമായി. മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പിന്നീട് പ്രതികരിച്ചു. ഒളിംപിക്സ് ആണ് അടുത്ത ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം മെഡല്‍ നേടാന്‍ കഠിനപ്രയത്നം നടത്തുമെന്നും സൂരജ് പറഞ്ഞു. സൂരജിന്റെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ 11 ആയി. നേരത്തെ 3 സ്വര്‍ണവും ഏഴു വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കൂടുതല്‍ പേരുമായി യൂത്ത് ഒളിംപിക്സിനെത്തിയ ഇന്ത്യ ട്രാക്കില്‍നിന്ന് കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മാനേജര്‍ കിരണ്‍ കരീക്കര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."