ഡ്രൈവറുടെ മൊഴി; അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി.
തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്‌കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേ കൊല്ലത്തു വെച്ച്് തങ്ങള്‍ കരിക്കിന്‍ ഷേക്ക് കുടിക്കാനിറങ്ങി.
തുടര്‍ന്ന് വണ്ടിയോടിച്ചത് ബാലഭാസ്‌കറാണ്. ലക്ഷ്മിയും മകളും മുന്‍വശത്തെ ഇടതു സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. കഴിഞ്ഞ മാസം 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
പള്ളിപ്പുറം സി.ആര്‍.പി.എഫ് കാംപിനു സമീപത്തുവെച്ച് കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപകടത്തില്‍ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. ഭാര്യ ലക്ഷ്മി ചികിത്സയില്‍ തുടരുകയാണ്. അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിലെ ഡ്രൈവറും ബാലഭാസ്‌കറായിരുന്നു ഡ്രൈവര്‍ സീറ്റിലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."