ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റിന് ഇനി 15 ദിവസം: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനക്ക് ഇന്ന് തുടക്കമാകും
കാര്യവട്ടം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മാമാങ്കത്തിന് ആരവമുയരാന്‍ ഇനി പതിനഞ്ച് ദിവസം. സ്റ്റേഡിയത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നവംബര്‍ ഒന്നിനാണ് അരങ്ങേറുക.
കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി 20 അന്താരാഷ്ട്ര മത്സരത്തിന് ഗ്രീന്‍ഫീല്‍ഡ് ആദ്യമായി വേദിയായി ചരിത്രത്തില്‍ ഇടം പിടിച്ചത്. തോരാതെ പെയ്ത മഴയെ മറികടന്നായിരുന്നു അന്ന് മത്സരം. മണിക്കൂറുകളോളം മഴ നഞ്ഞ ക്രിക്കറ്റ് പ്രേമികളെ കൊണ്ട് അന്ന് സ്റ്റേഡിയം നിറഞ്ഞ് കവിഞിരുന്നു. ഏകദിന ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആദ്യ അന്താരാഷ്ട്ര മത്സരത്തിന്റെ അതേ വിജയം തന്നെയാണ് കെ.സി.എ ലക്ഷ്യമിടുന്നത്.
അത് തന്നെയായിരിക്കും സംഭവിക്കാന്‍ പോകുന്നതും. ഇന്ത്യ ന്യൂസിലാന്‍ഡ്് മത്സരത്തിന്റെ ടിക്കറ്റുകള്‍ ബാങ്ക് വഴിയാണ് വിറ്റഴിച്ചതെങ്കില്‍ ഇക്കുറി ഓണ്‍ലൈന്‍ വഴി കാണികള്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി ഇ.പി ജയരാജ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.
ടിക്കറ്റ് വില്‍പനക്കായി സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നമ്പരിട്ട് കഴിഞ്ഞു. 42500 ടിക്കറ്റുകള്‍ വില്‍പനക്കുണ്ടെന്നാണ് അവസാനമായി അറിയാന്‍ കഴിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഗാലറിയിലെ ഒരു ഭാഗമാണ് വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.
ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ പ്രിന്റ് കോപ്പി നിര്‍ബന്ധമില്ല. ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഗേറ്റില്‍ കാണിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിയും. ഇന്ത്യാവെസ്റ്റിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കാന്‍ പോകുന്നത്. ഏകദിന മത്സരമായതിനാല്‍ കൂടുതല്‍ ഒരുക്കങ്ങളാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. ഇതിനായി ഒന്‍പത് കോടി രൂപയാണ് ചിലവിടുന്നത്. കളിക്കാര്‍ക്ക് ഇരിക്കാനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ടി 20യില്‍ വി.ഐ.പികള്‍ക്ക് മാറ്റി വെച്ചിരുന്ന സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
സ്റ്റേഡിയത്തിലേക്ക് കടക്കുന്ന വാതിലുകളില്‍ ഗ്രില്ലിടുന്ന പണി ഏകദേശം പൂര്‍ത്തിയായി. അഞ്ച് പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഇതില്‍ മൂന്ന് പിച്ചുകള്‍ പുതുക്കുന്ന ജോലി പൂര്‍ത്തിയായി. ബി.സി.സി.ഐ ക്യൂറേറ്റര്‍മാരുടെ സംഘം സ്റ്റേഡിയം നേരത്തെ തന്നെ പരിശോധിച്ച് കഴിഞ്ഞു. മുഴുവന്‍ ടോയ്‌ലറ്റ് ബ്ലോക്കുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്.
ഏകദിനം മത്സരം കൂടി കഴിയുബോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കാണ് തലസ്ഥാന നഗരത്തെ ഐടി നഗരം സാക്ഷിയാകാന്‍ പോകുന്നത്. കഴിഞ്ഞ കളിയില്‍ ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് നിരാശരായത്. ഇക്കുറി ഇവരെല്ലാം വളരെ നേരത്തെ തന്നെ ടിക്കറ്റ് കൈക്കലാക്കുവാനുള്ള മുന്നൊരുക്കത്തിലാണ്. കഴിഞ്ഞ തവണത്തതിനേക്കാളും അതി വേഗത്തിലായിരിക്കും ടിക്കറ്റ് വിറ്റഴിയുന്നതെന്ന് സംഘാടകരായ കെ.സി.എ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."