ഖത്തര്‍: മധ്യസ്ഥശ്രമവുമായി കുവൈത്തും തുര്‍ക്കിയും രംഗത്ത്
റിയാദ്: അറബ് മേഖലയില്‍ ഉരുണ്ടു കൂടിയ പുതിയ പ്രശ്‌ന പരിഹാരത്തിനായി സഖ്യ രാജ്യമായ കുവൈത് കഠിനശ്രമം തുടങ്ങി. തീവ്രവാദപ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഖത്തറിനെതിരെ വിവിധ അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ശക്തമായ മുന്നറിയിപ്പുമായി എത്തിയ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് കുവൈത്ത് ശ്രമം തുടരുന്നത്.
മേഖലയുടെ സുരക്ഷ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് നീങ്ങുന്ന ഖത്തറുമായുള്ള സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കുവൈത്തിനെ കൂടാതെ സഖ്യ രാജ്യമായ ഒമാനും കൂടാതെ തുര്‍ക്കിയും ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.
കുവൈത്ത് അമീര്‍ ശൈഖ് സബഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് സഊദി രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ പ്രിന്‍സ് ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനുമായി വിഷയം ചര്‍ച്ച ചെയ്തു. കൂടാതെ ഖത്തര്‍ അമീറുമായും ടെലഫോണില്‍ ബന്ധപ്പെട്ട് ശ്രമം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഊദി രാജാവ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ സുപ്രധാന കത്ത് പ്രിന്‍സ് ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ കുവൈത്ത് അമീറിന് കൂടിക്കാഴ്ചക്കിടെ കൈമാറിയതായി ദേശീയ വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഖത്തര്‍ അമീറുമായി ടെലഫോണ്‍ സംഭാഷണം നടത്തിയത്.
നേരത്തെയും വിവിധ പ്രശ്‌ന പരിഹാരത്തിനായി അറബ് രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ ദൂതുമായി പ്രവര്‍ത്തിച്ചതും കുവൈതാണ്. കുവൈത്തിന്റെ ഇത്തരം ഫോര്‍മുല ശ്രമങ്ങള്‍ ഇത്തവണയും ജിസിസി പ്രതിസന്ധിക്കു മരുന്നാകുമോ എന്നാണു ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."