ഹോങ്കോങ്ങ്: ചൈനക്കൊപ്പമെന്നു പറഞ്ഞ നടിയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് പ്രക്ഷോഭകര്‍
സെന്‍ട്രല്‍ (ഹോങ്കോങ്ങ്): ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനെതിരേ പ്രമുഖ ചൈനീസ്-അമേരിക്കന്‍ നടി ലിയു യിഫെ. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടുïെങ്കിലും താന്‍ ഇക്കാര്യത്തില്‍ ചൈനക്കൊപ്പമാണെന്ന് ലിയു പറയുന്നു. ഹോങ്കോങ് പൊലിസിനെ പിന്തുണച്ചുകൊï് ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ താരം അഭിപ്രായം രേഖപ്പെടുത്തി. അതോടെ അവര്‍ നായികയായി അഭിനയിച്ച ഡിസ്‌നിയുടെ മുലാന്‍ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. അവരുടെ സിനിമ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.
ബ്രിട്ടന്റെ മുന്‍ കോളനിയായ ഹോങ്കോങ്ങിനു മേല്‍ 22 വര്‍ഷമായി നിയന്ത്രണമുള്ള ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവില്‍ നടന്നുകൊïിരിക്കുന്ന പ്രക്ഷോഭം. ഇന്നലെ നടന്ന ചൈനാ വിരുദ്ധ റാലിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഐക്യരാഷ്ട്ര സംഘടനയും നിരവധി മനുഷ്യാവകാശ സംഘടനകളും ഹോങ്കോങ് പൊലിസിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 'ഞാന്‍ ഹോങ്കോംഗ് പൊലിസിനെ പിന്തുണയ്ക്കുന്നു. പ്രക്ഷോഭം ഹോങ്കോങ്ങിന് എന്തൊരു നാണക്കേടാണ്' എന്നാണ് യിഫെ വെയ്‌ബോയില്‍ കുറിച്ചത്.
വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രïര മാസം മുമ്പാണ് ഹോങ്കോങ്ങില്‍ പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും പൊലിസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."