കശ്മീരിലെ സ്ഥിതി പുറത്തറിയിച്ച ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. സുപ്രിം കോടതി അഭിഭാഷകന്‍ അലോക് ശ്രീവാസ്തവയാണ് ഹരജിയുമായി രംഗത്തെത്തിയത്.
ഷെഹ്‌ല ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ശ്രീവാസ്തവയുടെ പരാതി. ഷെഹ്‌ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുള്ള ഷെഹ്‌ലയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഷെഹ്‌ല പ്രചരിപ്പിക്കുന്നത് വ്യാജമാണെന്ന ആരോപണവുമായി സൈനിക വൃത്തങ്ങളും രംഗത്തെത്തിയിരുന്നു.
ട്വീറ്റ് പരമ്പരയിലൂടെയാണ് ഷെഹ്‌ല കശ്മീരിലെ സ്ഥിതി വെളിപ്പെടുത്തിയത്. പ്രാദേശിക പത്രങ്ങളെ നിയന്ത്രിച്ചിരിക്കുകയാണെന്നും ശ്രീനഗറിനുള്ളിലും പുറത്തേക്കുമുള്ള സഞ്ചാരം വളരെ കുറച്ച് മാത്രമേ അനുവദിക്കുന്നുള്ളൂവെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ മറ്റൊരു ആരോപണം. ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലിസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വിസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.
സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു എന്നും ആരോപിച്ചിരുന്നു. ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.
Some of the things that people coming from Kashmir say about the situation:
— Shehla Rashid شہلا رشید (@Shehla_Rashid) August 18, 2019
1) Movement within Srinagar and to neighbouring districts is more or less permitted. Local press is restricted.
2) Cooking gas shortage has started to set in. Gas agencies are closed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."