കണക്കില്‍പ്പെടാത്ത പണം മലപ്പുറം ജോയിന്റ് ആര്‍.ടി.ഒക്കെതിരേ നടപടിക്ക് ശുപാര്‍ശ
മലപ്പുറം: കണക്കില്‍പ്പെടാത്ത പണവുമായി പിടിയിലായ മലപ്പുറം ജോയിന്റ് ആര്‍.ടി.ഒ കെ. ശിവകുമാറിനെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ.
ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതില്‍ മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശിവകുമാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനത്തില്‍നിന്നു കണക്കില്‍പ്പെടാത്ത 19,620 രൂപ പിടികൂടിയത്. വിജിലന്‍സ് ഡിവൈ.എസ്.പി രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ 11ന് വൈകിട്ട് അഞ്ചിനാണ് ഇയാള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നു തുക പിടിച്ചെടുത്തത്. ബാങ്കില്‍നിന്നു പിന്‍വലിച്ചതാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് തെളിവുകള്‍ ഹാജറാക്കാനായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഏജന്റുമാര്‍ മുഖാന്തിരം കൈക്കൂലി വാങ്ങിയ പണമാണെന്ന് വ്യക്തമായത്. ഏജന്റുമാരില്‍നിന്നു പണം കൈപ്പറ്റി വീട്ടിലേക്ക് പോകുംവഴിയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ നിയമ നടപടിക്ക് ശിപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡിവൈ.എസ്.പി അറിയിച്ചു. ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപക പരാതിയുണ്ടെന്നും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, എ.എസ്.ഐമാരായ മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, സി.പി.ഒമാരായ റഫീഖ്, ഹനീഫ, പ്രജിത്ത് പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."