HOME
DETAILS

ഉണ്ണി ചോയിക്ക് ഇനി ശാന്തമായി ചോറുണ്ണാം; പ്രളയ കാലത്തും തളിരിട്ടു നില്‍ക്കുന്ന മനുഷ്യ മാതൃകകള്‍

  
backup
August 19 2019 | 10:08 AM

in-flood-here-a-good-model-from-skssf125

 

 

കോടഞ്ചേരി: മതസൗഹാര്‍ദത്തിന്റെ പുതു ചരിതം രചിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി. ചെമ്പുകടവിലെ എരമംഗലം ഉണ്ണി ചോയിയുടെ കുടുംബത്തിന് ഒരു ലക്ഷത്തോളം വിലവരുന്ന വീട്ടുപകരണങ്ങള്‍ നല്‍കിയാണ് ജില്ലാ കമ്മിറ്റി മാതൃകയായത്.

കഴിഞ്ഞ ആഴ്ചയാണ് ഉണ്ണി ചോയിയും കുടുംബവും താമസിക്കുന്ന വീട് നിലംപൊത്തിയത്. മലവെള്ളപാച്ചിലില്‍ തൊട്ടടുത്ത മൂന്ന് വീടുകളില്‍ വെള്ളം കയറുന്നത് കണ്ട് ഇവരുടെ മകന്റെ ഭാര്യ അനിഷ എല്ലാവരെയും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. അല്‍പ്പസമയത്തിനകം ഇവരെ പാര്‍പ്പിച്ച വീടിനു പിന്നിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് പുറത്തേക്ക് ചാടിയതിനാല്‍ ഇവര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ന്നു. പിന്നീട് വാടക വീട്ടിലേക്ക് താമസം മാറിയ ഉണ്ണി ചോയിക്കും കുടുംബത്തിനും ആവശ്യമായ കട്ടിലുകള്‍, അലമാര, ബെഡുകള്‍, കസേരകള്‍, മിക്‌സി, പ്രഷര്‍കുക്കര്‍ ഉള്‍പ്പടെയുള്ള പാത്രങ്ങള്‍ മുതലായവയാണ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നല്‍കിയത്.
ചെമ്പുകടവില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉണ്ണി ചോയിക്ക് വീട്ടുപകരണങ്ങള്‍ കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അശ്‌റഫ് മൗലവി, കെ.വി.നൂറുദ്ദീന്‍ ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍, സ്വാലിഹ് നിസാമി എളേറ്റില്‍,സുബൈര്‍ മാസ്റ്റര്‍, അലി അക്ബര്‍ കറുത്തപറമ്പ്, അംജദ് ഖാന്‍ റശീദി, മിദ്‌ലാജ് താമരശേരി, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ജാബിര്‍ കൈതപ്പൊയില്‍, റഹീം ആനകുഴിക്കര, ശറഫുദ്ദീന്‍ കൊട്ടാരക്കോത്ത്, ശഫീഖ് ചെമ്പുകടവ്, ഫാസില്‍ നൂറാം തോട്, വില്ലേജ് ഓഫീസര്‍ പ്രഭാകരന്‍ നായര്‍ സംബന്ധിച്ചു.

 

https://www.youtube.com/watch?v=DhRY0QVkCIY



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago