നഗരസഭാ അധികൃതര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ പൊതുജനങ്ങളുടെ മുട്ടുകുത്തി പ്രാര്‍ഥന
കുന്നംകുളം: നഗരസഭാ അധികൃതര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ പൊതു ജനങ്ങളുടെ മുട്ടുകുത്തി പ്രാര്‍ഥന.
നഗരസഭ കാര്യാലയത്തിനു സമാന്തരമായുള്ള റോഡിലാണ് പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് മുട്ടു കുത്തിപ്രാര്‍ഥന നടത്തിയത്. വലിയ വാഹനങ്ങള്‍ നിയന്ത്രിക്കാനായി റോഡിന്റെ നടുവിലായി സ്ഥാപിച്ച കോണ്‍ക്രീറ്റു തൂണുകള്‍ മാറ്റാത്തതാണ് പ്രതിഷേധത്തിനു കാരണം. നഗരത്തിലെ വാഹന ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി സ്ഥാപിച്ച തൂണുകളില്‍ വാഹനങ്ങള്‍ ഇടിക്കുന്നതും ഇതു മൂലം നഗരത്തില്‍ നീണ്ട ഗതാഗത കുരുക്കും പതിവായതോടെ നഗരസഭക്കെതിരേ കനത്ത പൊതു ജനപ്രതിഷേധം ഉടലെടുത്തു. ഇതിനിടയില്‍ ഇത്തരത്തില്‍ റോഡ് തടസപെടുത്തുന്നതും അറിയിപ്പു ബോര്‍ഡില്ലാതെ നിയന്ത്രണം ഏര്‍പെടുത്തുന്നതും ഗതാഗത നിയമത്തിനു വിരുദ്ധമാണെന്നു ഡി.ജി.പിയുടെ സര്‍ക്കുലറുണ്ടായി.
എന്നാല്‍ ഈ തൂണുകള്‍ മാറ്റാന്‍ നഗരസഭ തയാറായില്ല. നഗരസഭ സ്ഥാപിച്ച നിലപാടിനെതിരേ പൊതു ജനപ്രതിഷേധം ഉടലെടുത്തത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതാണ് തൂണുകള്‍ മാറ്റാന്‍ നഗരസഭ മടിക്കുന്നത്.
ഇതു തങ്ങളുടെ തോല്‍വിയായി പൊതു ജനം കണക്കാക്കുമെന്നും പ്രതിഷേധം ആറി തണുത്ത ശേഷം ഇത് സംബന്ധിച്ച് ആലോചന നടത്താമെന്നുമാണു നഗരസഭയുടെ അനൗധ്യോഗിക നിലപാട്.
റോഡില്‍ നിരന്തരം അപകടങ്ങള്‍ പതിവായതോടെയാണ് പൊതു ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ലബീബ് ഹസ്സന്‍, എം.എ കമറുദ്ധീന്‍, മഹേഷ് തിരുത്തിക്കാട്, ഗാവിന്‍ വിദ്യാധരന്‍, ഹരി പുഷ്പക്ക്, സാബു അയിനൂര്‍ ബദറുദ്ധീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."