എതിരില്ലാതെ മന്‍മോഹന്‍സിങ് വീണ്ടും രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അദ്ദേഹത്തിന്റെ വിജയം.രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതോടെ മന്‍മോഹന്‍ സിങ് രാജ്യസഭാ പ്രവേശനം ഉറപ്പിച്ചിരുന്നു.
ഏതാണ്ട് 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എം.പിയായിരുന്നു മന്‍മോഹന്‍ സിങ്. ആസാമില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിങിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ല. അതിനാലാണ് രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിങിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എം.പിയുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്. 2024 ഏപ്രില്‍ 3 വരെയാവും കാലാവധി. രാജസ്ഥാന്റെ ഉയര്‍ച്ചക്ക് ഇത് മുതല്‍ കൂട്ടാവുമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിജയം രാജസ്ഥാന്‍ ജനങ്ങള്‍ക്ക് സഹായമാവുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് മന്‍മോഹന്‍സിങിനെ പ്രശംസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."