മഴതകര്‍ത്തു ; നഗരം വെള്ളക്കെട്ടില്‍
കണ്ണൂര്‍: മഴ തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂര്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ഓവുചാലുകളില്‍ മണ്ണുനിറഞ്ഞതാണ് റോഡിലൂടെ വെള്ളമൊഴുകാന്‍ കാരണം.
ഇന്നലെ രാവിലെ പെയ്ത ചെറുമഴയില്‍ തന്നെ തെക്കിബസാര്‍, പഴയബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍, ഒണ്ടേന്‍ റോഡ്, മുനീശ്വരം കോവില്‍, കാല്‍ടെക്സ് ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
ഇതുകാരണം കാല്‍നടയാത്രികര്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായി. ബസ് കാത്തു നി
ല്‍ക്കുന്നവരും നടന്നു പോകുന്നവരുമാണ് ഏറെ പ്രയാസമനുഭവപ്പെട്ടത്.
വാഹനങ്ങള്‍ തെറിപ്പിക്കുന്ന ചെളിവെള്ളത്തില്‍ പലരും കുളിച്ചു. ചെളിക്കെട്ടിനാല് ദുരിതമനുഭവിച്ച മറ്റൊരുവിഭാഗം വ്യാപാരികളാണ്.
ഹോട്ടലുകള്‍ മിക്കതും രക്ഷയില്ലാതെ ഷട്ടര്‍ താഴ്ത്തി. ഓവുചാലിലെ മാലിന്യം കൂടിക്കലര്‍ന്ന് ഒരുതരം കറുത്ത വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്.
ഇതു ചവിട്ടുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചല് അനുഭവപ്പെടുന്നതായി പറയുന്നു.
മാലിന്യവും വെള്ളക്കെട്ടും കാരണം കണ്ണൂര്‍ നഗരം പകര്‍ച്ച വ്യാധി ഭീഷണിയിലാണ്. മഴക്കാല പൂ
ര്വശുചീകരണത്തിനായി വാര്‍ഡുതല സമിതികളും ബോധവത്കരണവും നടത്തിയെങ്കിലും ഇതുഭാഗികമായി മാത്രമേ ഫലപ്രദമായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."