മൂന്ന് പട്ടികജാതി അംബേദ്കര്‍ കോളനികളുടെ നിര്‍മാണത്തിന് തുടക്കമായി
കോട്ടായി : ഗ്രാമപഞ്ചായത്തിലെ അയ്യംകുളം പട്ടികജാതി അംബേദ്കര്‍ കോളനി, പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുളള പെരുമല പട്ടികജാതി കോളനി, കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലേക്കാട് പട്ടികജാതി അംബേദ്കര്‍ കോളനി എന്നിവയുടെ ഒരു കോടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുളള നിര്‍മ്മാണോദ്ഘാടനം നിയമസാംസ്‌കാരിക പട്ടികജാതിപട്ടികവര്‍ഗപിന്നാക്കക്ഷേമപാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു.
കോളനികളിലെ പട്ടികജാതി വിഭാഗക്കാര്‍ക്കും മറ്റിതരവിഭാഗക്കാര്‍ക്കും കൂടി ഗുണകരമാകുന്നതരത്തില്‍ റോഡ് സഞ്ചാരം, വീടുകളുടെ അറ്റകുറ്റപണികള്‍, സംരക്ഷണഭിത്തി നിര്‍മാണം, കിണര്‍ അറ്റകുറ്റപണി, പ്ലംബിങ്ങ്, വൈദ്യുതിവത്കരണം, അങ്കണവാടികളുടെ നവീകരണം ആവശ്യമെങ്കില്‍ തൊഴില്‍ അധിഷ്ഠിത പരിശീലനം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ പട്ടികജാതി കോളനികളെ മാതൃകാഗ്രാമമാക്കി മാറ്റുകയാണ് അംബ്ദേകര്‍ കോളനിയായി പ്രഖ്യാപിച്ചുകൊണ്ടുളള സമഗ്രവികസനപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് കോളനികളാണ് സമഗ്ര വികസനത്തിനയി തിരഞ്ഞെടുക്കുന്നതെങ്കിലും തരൂര്‍ മണ്ഡലത്തില്‍ കണ്ണമ്പ്രയിലും പുതുക്കോടുമുള്‍പ്പെടെ മൊത്തം അഞ്ച് കോളനികള്‍ കൂടി സമഗ്ര വികസനത്തിനായി തിരഞ്ഞെടുത്തതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നിര്‍മാണോദ്ഘാടനം കഴിഞ്ഞ കോളനികളില്‍ ആറ് മാസത്തിനകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള നിര്‍മിതി കേന്ദ്രം അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ആവശ്യത്തിന് ഭൂമി, മെച്ചപ്പെട്ട വിദ്യഭ്യാസം എന്നിവയിലൂടെയെ പിന്നാക്ക വിഭാഗക്കാരുടെ സാമൂഹ്യ, സാമ്പത്തിക, അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.നിലവില്‍ പ്രൊഫഷ്‌നല്‍സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പിന്നാക്കവിഭാഗക്കാരായ കുട്ടികള്‍ക്ക്് സര്‍ക്കാര്‍ ഫീസാനുകൂല്യം നല്‍കുന്നുണ്ട്.
ഹോസ്റ്റലുകളില്‍ റെസിഡന്‍ഡ് ട്യൂറ്ററെ നിയമിച്ചു,പട്ടികജാതി കുട്ടികള്‍ക്ക് വീടിനോടനുബന്ധിച്ചും ആദിവാസിവിഭാഗക്കാരായ കുട്ടികള്‍ക്ക് ഊരുകള്‍ കേന്ദ്രീകരിച്ച് പഠനമുറി സൗകര്യമൊരുക്കി. നാട്ടിലില്ലാത്ത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വിദേശത്ത് പഠിക്കാന്‍ അവസരമുണ്ടാക്കി.വിദേശത്തെ തൊഴില്‍ദാതാക്കളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കി ഈ വിഭാഗക്കാര്‍ക്കായി വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
അതത് ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി,ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ രവി രാജ് ,നിര്‍മിതി കേന്ദ്രം പ്രോജക്ട് ഓഫീസര്‍ ജയദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."