വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളില്‍ യാത്രാ ഇളവിനു തീരുമാനം
കാസര്‍കോട്: പാരലല്‍, സ്വാശ്രയ കോളജുകള്‍, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതതു സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസോ ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്ര ചെയ്യുന്നതിന് അനുവാദം. ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം. പാരലല്‍, സ്വാശ്രയ കോളജുകള്‍, മറ്റ് അംഗീകൃത സ്വകാര്യ സ്ഥപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ ആര്‍.ടി.ഒ ഒപ്പിട്ട പാസ് ഉപയോഗിച്ച് യാത്ര ചെയ്യണം. പഠനവുമായി ബന്ധപ്പെട്ട് അവധി ദിവസമോ സമയപരിധിയോ നോക്കാതെ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കും. അധ്യയനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് 30 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. 30നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. വിദ്യാര്‍ഥിയുടെ താമസസ്ഥലത്തു നിന്നു പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കു മാത്രമാണ് ഇളവ് അനുവദിക്കുക. യാത്രാ ഇളവിന്റെ പേരില്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടാകരുതെന്നും തര്‍ക്കങ്ങള്‍ പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. സംഘര്‍ഷങ്ങളില്ലാത്ത ഒരു അധ്യയനവര്‍ഷത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം നിര്‍ദേശിച്ചു. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പരസ്പരം നല്ല സമീപനമുണ്ടാകണം. പരാതികളുള്ളവര്‍ പൊലിസിനെയോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണം.
യോഗത്തില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍ അധ്യക്ഷനായി. ഡിവൈ.എസ്.പി ടി.പി പ്രേമരാജന്‍, കാസര്‍കോട് ആര്‍.ടി.ഒ ബാബു ജോണ്‍, വിദ്യാഭ്യാസ ഉപഡയരക്ടറുടെ പ്രതിനിധി പി. സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ എസ്. ഷീബ, കെ.എസ്.ആര്‍.ടി.സി പ്രതിനിധി പി. ഗിരീശന്‍, ബസുടമാ സംഘം പ്രതിനിധികളായ സി. രവി, വി.എം ശ്രീപതി, കെ. ഗിരീഷ്, പി.എ മുഹമ്മദ് കുഞ്ഞി, സത്യന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ പി. ജിനുശങ്കര്‍, കെ. മഹേഷ്, എം. രാഗേഷ്, നോയല്‍ ടോമിന്‍ ജോസഫ്, സി.ഐ.എ ഹമീദ്, എം. മുഹമ്മദ് റിയാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."