ബീരിച്ചേരി മേല്‍പാലം: കിഫ്ബിക്ക് രൂപരേഖ കൈമാറി
തൃക്കരിപ്പൂര്‍: ബീരിച്ചേരി മേല്‍പാലത്തിനായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തയാറാക്കിയ രൂപരേഖ കിഫ്ബിക്കു കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്‍.ബി.ഡി.സി രൂപരേഖ കൈമാറിയത്. കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് പത്തുദിവസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി ആവശ്യപ്പെട്ട് കലക്ടര്‍ക്കു നല്‍കും. ഭൂ ഉടമകളുടെ സഹകരണം കൂടിയായാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി 2019ല്‍ നിര്‍മാണം ആരംഭിക്കും.
റെയില്‍വേ അനുവദിച്ച 20 കോടിക്കുപുറമെ ബാക്കി തുക സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. 40.88 കോടിയാണ് ചെലവ് വരുന്നത്. നിലവിലെ ലെവല്‍ക്രോസ് നിലനിര്‍ത്തി കൊണ്ട് വാഹനഗതാഗതം തടസപ്പെടുത്താത്ത രീതിയിലാണ് 30 ഡിഗ്രി ആംഗിളില്‍ ദിശ മാറി നിര്‍മിക്കുക. പുതുതായി 95 സെന്റ് ഭൂമി ഏറ്റടുക്കേണ്ടി വരും. 7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ബാക്കി 33 കോടി രൂപയാണ് നിര്‍മാണ ചിലവ്. 18 കെട്ടിടങ്ങളും പൊളിച്ചു സൗകര്യം ഒരുക്കി നല്‍കണം.
ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പാലം പണിയുക. 50 മീറ്റര്‍ ഭാഗം റെയില്‍വേ നേരിട്ടു നിര്‍മിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഏഴുമേല്‍പാലങ്ങള്‍ക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. കരുണാകരന്‍ എം.പി ധനകാര്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും നിവേദനം നല്‍കിയിരുന്നു. വെള്ളാപ്പ്, ഉദിനൂര്‍ എന്നിവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടില്ല.
മൂന്നുകിലോമീറ്ററിനുള്ളില്‍ മൂന്നുമേല്‍പാലങ്ങള്‍ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാരമേഖലക്കും പുതിയ വെളിച്ചമാകും. പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റില്‍ നിന്നുമുള്ള മോചനം പെട്ടെന്നു സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."