പനി പടര്‍ന്നു പിടിക്കുന്നു
കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വിവിധ തരം പനികള്‍ പടരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരായി ഇന്നലെ വൈകുന്നേരം വരെ മാത്രം അഞ്ഞൂറോളം പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
അതിനിടെ പനി ബാധിച്ചു തമിഴ്‌നാട് സ്വദേശി മരണപ്പെട്ടത് ജില്ലയെ പനി ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബെള്ളൂരില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലിക്കെത്തിയ തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശി പെരുമാളാ(60)ണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് പനി മൂര്‍ച്ഛിച്ച് മരണപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സക്കെത്തിയ പരപ്പയിലെ നിജേഷ് (28), ചാക്കിയിലെ വിജയന്‍ (30), എട്ടിക്കുളത്തെ ബാലകൃഷ്ണന്‍ (48), ചാമക്കൊച്ചിയിലെ നളിനി (40), ബന്തടുക്ക പരപ്പയിലെ സരോജിനി (44) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം വരെ ചികിത്സക്കെത്തിയ 250 പേരില്‍ മൂന്നു പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ അരിങ്കല്ലിലെ നാരായണന്‍(40), ചെമ്പഞ്ചേരിയിലെ കുഞ്ഞിരാമന്‍ (54), മടിക്കൈയിലെ ബ്രിജേഷ് (23) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുഡ്‌ലുവിലെ 16 കാരന്‍, കാസര്‍കോട് കസബ ബീച്ചിലെ 61 കാരന്‍, നെല്ലിക്കുന്ന് ബീച്ചിലെ 44 കാരന്‍ എന്നിവര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളിലേക്കു മാറ്റി. കാലവര്‍ഷം ശക്തിപ്രാപിച്ചതിനു പിന്നാലെ പകര്‍ച്ച വ്യാധികളായ പനികള്‍ പടരുന്നതു ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന പനിയായ എച്ച് വണ്‍ എന്‍ വണിനെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."