ആസിഫിനും നാസിനും കണ്ണീരില്‍ കുതിര്‍ന്ന വിട
ഹരിപ്പാട്: തിങ്കളാഴ്ച തൃക്കുന്നപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പല്ലന കുളഞ്ഞിപ്പറമ്പില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ ആസിഫിനും (21), മീനത്ത് കിഴക്കതില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ നാസിനും (22) കണ്ണീരില്‍ കുതിര്‍ന്ന വിട വാങ്ങലാണ് പല്ലന ഗ്രാമം നല്‍കിയത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ഇരുവരുടേയും മയ്യിത്ത് വീടുകളില്‍ 2 മണിയോടെ എത്തിയപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങളാണുണ്ടായത്. ഇരുവരും പഠിച്ച പല്ലന മഹാകവി കുമാരനാശാന്‍ സ്മാരക ഹൈസ്‌ക്കൂളില്‍ 2.30 ന് പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ പല്ലന ഗ്രാമം ഒന്നടങ്കം സ്‌കൂള്‍ മുറ്റത്തേക്ക് ഒഴുകിയെത്തി.ആസിഫ് പഠിച്ചു കൊണ്ടിരുന്ന കോയമ്പത്തൂര്‍ ശ്രീകൃഷ്ണ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്, ശ്രീറാം വോളിബോള്‍ അക്കാദമി എന്നിവിടങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വോളീബോള്‍ ടീമംഗങ്ങള്‍, നാസ് പഠിച്ച ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐയിലെ അധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവരും യാത്രാമൊഴിയേകുവാന്‍ എത്തിയിരുന്നു.
ഇരുവരുടേയും മയ്യത്ത് നിസ്‌ക്കാരത്തിന് പല്ലന ജുമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഹനീഫ മൗലവി, പാലത്തറ ജുമാ മസ്ജിജിദ് ഇമാം ഹസ്സന്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 3 മണിക്ക് നാസിമിന്റെ ഖബറടക്കം പല്ലന ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും, 3.30ന്ന് ആസിഫിന്റെ ഖബറടക്കം പാനൂര്‍ പാലത്തറ ജുമാഅത്ത് ഖബര്‍സ്ഥാനിലും നടത്തി.വിവിധ രാഷ്ടീയ സാംസക്കാരിക നേതാക്കള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തി.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എം. പി എന്നിവര്‍ അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."