HOME
DETAILS

പ്രളയത്തിനുശേഷം ഇത്തവണയും വെള്ളം ഉള്‍വലിയുന്നു

  
backup
August 19 2019 | 20:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af

 

അഷറഫ് ചേരാപുരം


കോഴിക്കോട്: പ്രളയത്തിനു ശേഷം വെള്ളം ഉള്‍വലിയുന്നു. കഴിഞ്ഞ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ വെള്ളം പൊടുന്നനെ ഉള്‍വലിയുന്ന പ്രതിഭാസമാണ് ഇത്തവണയും കണ്ടു തുടങ്ങിയിരിക്കുന്നത്.
പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങി ഒട്ടുമിക്ക ജല സ്രോതസുകളിലും വെള്ളം അസാധാരണമായി താഴുകയാണ്. പ്രളയത്തില്‍ പൊറുതിമുട്ടിയവര്‍ പൊടുന്നനെ വെള്ളം താഴുന്നതു കാണുമ്പോള്‍ ആശങ്കപ്പെടുകയാണ്.
അതിതീവ്രമഴയും വെള്ളപ്പൊക്കവും പുഴയുടെ തടങ്ങളിലും മറ്റുമുണ്ടാക്കിയ മാറ്റങ്ങളാണ് വെള്ളം വേഗത്തില്‍ ഒഴുകിയൊലിച്ചു പോകാന്‍ പ്രധാന കാരണമായി പറയുന്നത്. ഭൂഗര്‍ഭ ജലത്തെ പിടിച്ചു നിര്‍ത്തുന്ന പുഴകളിലെ മണലിന്റെ പാളിയും അടിയിലുള്ള കളിമണ്ണിന്റെയും ചെളിയുടെയും പാളിയും ഒഴുകിനീങ്ങിയതിനാല്‍ പുഴയുടെ തടത്തില്‍ വെള്ളം പിടിച്ചുനിര്‍ത്താനാവാത്ത അവസ്ഥയാണ്.
മണല്‍, കളിമണ്ണ് തുടങ്ങി സ്വാഭാവികമായി പുഴയുടെ അടിത്തട്ടുകളില്‍ നിലനില്‍ക്കുന്ന പാളികള്‍ വെള്ളം പെട്ടന്നു കടലിലേക്ക് ഒഴുക്കാതെ തടഞ്ഞു നിര്‍ത്തുമായിരുന്നു. എന്നാല്‍ മലവെള്ളപ്പാച്ചിലില്‍ ഈ തടങ്ങള്‍ മുഴുവന്‍ ഒലിച്ചു പോവുകയും പകരം മലയും കുന്നും പാറകളും ഇടിഞ്ഞെത്തിയ മണ്ണും ചെളിയുമെല്ലാം നിറയുകയുമായിരുന്നു.
ഇവ വെള്ളത്തെ തടുത്തു നിര്‍ത്താനോ ഭൂമിയിലേക്ക് ഇറക്കാനോ കഴിയുന്നവയല്ല. ഇതിനു പുറമേ ഭൂഗര്‍ഭജലത്തെ ഉള്‍ക്കൊള്ളുന്ന ശിലകളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും ഭൗമാന്തര്‍ഭാഗത്തെ വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് മറ്റൊരു കാരണമായി പറയുന്നു.
സാധാരണ നിലയില്‍ മലനിരകളും കുന്നുകളുമൊക്കെ മഴവെള്ളത്തിന്റെ അസാധാരണ ശേഖരങ്ങളാണ്. മഴ കഴിഞ്ഞാലും ഈ സംഭരണികളിലെ വെള്ളം പുഴകളിലൂടെയും മറ്റും ചെറുതായി പുറത്തുവിട്ടുകൊണ്ടിരിക്കും. എന്നാല്‍ ഇപ്പോള്‍ പെയ്ത പെരുമഴ ഭൂഗര്‍ഭത്തില്‍ ശേഖരിക്കപ്പെട്ടില്ല. മലകള്‍ പലതും ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും താഴേക്കുപോരുകയും ചെയ്തു.
പ്രളയത്തില്‍ പുഴകളുടെ നീരൊഴുക്കിന്റെ ദിശ മാറുന്നതും സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുന്നതും മാലിന്യങ്ങള്‍ വന്‍ തോതില്‍ അടിഞ്ഞു കൂടുന്നതും വെള്ളം കുറയാന്‍ കാരണമാവുകയാണ്.
പുഴയിലെയും തോടുകളിലെയും വെള്ളം താഴുന്നതോടെ ഇത് കിണറുകളെയും മറ്റു ജലസംഭരണികളെയും ബാധിക്കുകയാണ്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം.) ഈ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ഇത്തവണ പ്രളയത്തെക്കാള്‍ ഉരുള്‍പൊട്ടലുകള്‍ ഭീതി വിതച്ച അവസ്ഥയില്‍ പ്രത്യേകിച്ച് മലബാറിലെ പാരിസ്ഥിതിക, ജല വിതാനങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും പ്രതിവിധികളും കണ്ടെത്തേണ്ടതുണ്ടെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞനായ ഡോ.സി.പി പ്രിജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago