ജീവനക്കാരുടെ സമരം: കെ.എസ്.ആര്.ടി.സി സര്‍വിസ് തടസപ്പെട്ടു
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരേ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കൗണ്ടറിനു മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു.
ജീവനക്കാര്‍ ഉപരോധത്തിലായതിനാല് 12ഓളം സര്‍വിസുകള്‍ തടസപ്പെട്ടു. പിന്നീട് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉത്തരവ് മരവിപ്പിച്ചതോടെ ഈ സര്‍വിസുകള്‍ വൈകി ആരംഭിച്ചു. നേരത്തെ, കുടുംബശ്രീ പ്രവര്‍ത്തകര്‍ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ വന്നെങ്കിലും സമരക്കാര്‍ സമ്മതിച്ചില്ല. രണ്ടു ഷിഫ്റ്റുകളിലായി മൂന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു കണ്ണൂരില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന് ഉപരോധം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. ബാബുരാജ് അധ്യക്ഷനായി. സജിത്ത് സദാനന്ദന്, ബിജു ജോണ്‍, എ.എന്‍ രാജേഷ്, വി.കെ മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."