13 മദ്റസകള്‍ക്ക് കൂടി അംഗീകാരം
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 13 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9,968 ആയി.
ദാറുല്‍ ഉലൂം ബ്രാഞ്ച് മദ്റസ കുന്തലപളികെ, മിസ്ബാഹുല്‍ ഹുദാ മദ്റസ കണിയുറു, ശംസുല്‍ ഉലമാ മദ്റസ കൊപ്പള ആളാടി, നൂറുല്‍ ഹുദാ മദ്റസ സജിപനാട് ജങ്ഷന് (ദക്ഷിണ കന്നഡ), ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ ആലംഗോള്‍, ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ മുന്ചിക്കാനം (കാസര്‍കോട്), ഹയാത്തുല്‍ ഇസ്ലാം മദ്റസ ഓര്‍ക്കാട്ടേരി, മദ്റസത്തുല്‍ അഫ്റ ബിന്ത് റാഷിദ് പുല്‍പറമ്പ്, നൂറുല്‍ ഹുദാ ബ്രാഞ്ച് മദ്റസ വളയന്നൂര്‍ (കോഴിക്കോട്), ബീലൈന്‍ ഇംഗ്ലീഷ് സ്കൂള്‍ മദ്റസ ഉള്ളണം നോര്‍ത്ത്, ഇര്‍ശാദുല്‍ അഥ്ഫാല് മദ്റസ മേല്‍ക്കുളങ്ങര മുക്കനങ്ങാട് (മലപ്പുറം), മദ്റസത്തുല്‍ ഹൈദ്രോസിയ്യ പുന്നപ്ര (ആലപ്പുഴ), തഖ്വ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മദ്റസ ബര്‍ക മസ്കത്ത് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, കെ.ടി ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."