പ്രകാശം: ഒത്തിരി കാര്യങ്ങള്‍
1. ഗാമാകിരണങ്ങള്‍, എക്‌സ് റേ കിരണങ്ങള്‍, അള്‍ട്രാവയലറ്റ് കിരണങ്ങള്‍, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, മൈക്രോവേവ്, റേഡിയോ വേവ് എന്നിവ അടങ്ങുന്നതാണ് പ്രകാശ സ്‌പെക്ട്രം.
2. പ്രകാശം ഒരു വര്‍ഷം കൊï് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം
3. പ്രകാശ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് അറബ് ശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ഹൈസം ആണ്.
4. ഐക്യരാഷ്ട്ര സഭ 2015 പ്രകാശവര്‍ഷമായി ആചരിച്ചു.
5. പ്രകാശസഞ്ചാര പാതയില്‍ തടസ്സമുïാകുമ്പോഴാണ് നിഴലുïാകുന്നത്.
6. പ്രകാശവേഗം ആദ്യമായി അളന്നത് പതിനേഴാം നൂറ്റാïിലാണ്.
7. പ്രകാശവേഗം സെക്കന്റില്‍ 3 ലക്ഷം കിലോമീറ്ററാണ്
8. പ്രകാശവേഗം ആദ്യമായി അളന്നത് ഡെന്‍മാര്‍ക്ക് ശാസ്ത്രജ്ഞനായ ഓള്‍ റോമറാണ്.
9. പ്രകാശം കണികകള്‍ ആയാണ് സഞ്ചരിക്കുന്നതെന്നാണ് ഐസക് ന്യൂട്ടണ്‍ അഭിപ്രായപ്പെട്ടത്.
10. പ്രകാശത്തിന്റെ പ്രവര്‍ത്തനഫലമായാണ് മരുഭൂമിയില്‍ മരീചിക സൃഷ്ടിക്കപ്പെടുന്നത്.
11. തരംഗദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള നിറം ചുവപ്പാണ്. ഇതിനാല്‍ തന്നെ വളരെ വിദൂരതയില്‍നിന്നു ചുവപ്പുനിറം കാണാന്‍ സാധിക്കും.
12. സൂര്യപ്രകാശത്തിലെ തരംഗ ദൈര്‍ഘ്യം കൂടിയ റെഡ്, യെല്ലോ, ഓറഞ്ച് എന്നിവ വിസരണത്തിന് വിധേയമാകാതെ വളരെ ദൂരം സഞ്ചരിക്കുകയും ഗ്രീന്‍, ബ്ലൂ, ഇന്‍ഡിഗോ, വയലറ്റ് എന്നീ നിറങ്ങള്‍ വിസരണത്തിന് വിധേയമാകുകയും ചെയ്യുന്നതിനാലാണ് അസ്തമയ സൂര്യന് ചുവന്ന നിറം ലഭിക്കുന്നത്.
13. തിയഡോര്‍ മെയ്മാന്‍ ആണ് ലേസര്‍ കïെത്തിയത്.
14. പ്രകാശത്തെ ഉപയോഗപ്പെടുത്തിയാണ് ഫോട്ടോഗ്രാഫി സാധ്യമാകുന്നത്.
15. രാസവസ്തുക്കളുടെ സഹായത്തോടെ വിദ്യുത് കാന്തി വര്‍ണരാജിയിലെ ഏതെങ്കിലും രശ്മിയെ ദൃശ്യപ്രകാശമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഫ്‌ളൂറസെന്റ് ലാമ്പില്‍ പ്രയോഗിച്ചിരിക്കുന്നത്.
16. തോമസ് ആല്‍വ എഡിസനാണ് വൈദ്യുത ബള്‍ബ് കïെത്തിയത്. ടങ്‌സ്റ്റണിന്റെ പ്രതിരോധത്തെ ഉപയോഗപ്പെടുത്തി ദൃശ്യപ്രകാശം സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍ പ്രയോഗിക്കുന്നത്.
17. വൈദ്യുത ഡിസ്ചാര്‍ജ്ജ് ഉപയോഗപ്പെടുത്തി കുറഞ്ഞ മര്‍ദ്ദത്തില്‍ നിയോണ്‍ വാതകത്തില്‍ പ്രകാശം സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണ് നിയോണ്‍ ലാമ്പിന്റെ പ്രവര്‍ത്തന തത്വം.
18. പ്രകാശ തീവ്രതയുടെ എസ്.ഐ യൂനിറ്റ് കാന്‍ഡലയാണ്.
19. ധവള പ്രകാശം ലഭിക്കാന്‍ പ്രാഥമിക വര്‍ണത്തോടൊപ്പം ചേര്‍ക്കുന്ന വര്‍ണജോഡികളാണ് പൂരകവര്‍ണങ്ങള്‍.
20. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ട് 20 സെക്കന്റ് ആവശ്യമാണ്.
21. പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്ന വസ്തുക്കളാണ് അര്‍ധതാര്യ വസ്തുക്കള്‍.
22. സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വൈറ്റമിനാണ് ഡി.
23. സൂര്യപ്രകാശത്തിന്റെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രവര്‍ത്തനഫലമായാണ് ചര്‍മത്തില്‍ സണ്‍ബേണ്‍ ഉïാകുന്നത്.
24. പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡുകളാണ് എല്‍.ഇ.ഡി.
25. പ്രകാശ തീവ്രത അളക്കുന്ന ഉപകരണമാണ് ഫോട്ടോമീറ്റര്‍.
26. പ്രകാശ വ്യതിയാന കോണുകള്‍ അളക്കുന്ന ഉപകരണമാണ് ആട്ടോകൊളിമേറ്റര്‍.
27. ലൂസിഫെറിന്‍ എന്ന രാസവസ്തുവാണ് മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണം.
28. പ്രതിഫലിക്കുന്ന പ്രകാശ രശ്മികള്‍ അതിവ്യാപനം ചെയ്യുന്നതിന്റെ ഫലമായി ചില നിറങ്ങള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കുന്ന പ്രതിഭാസമാണ് ഇന്റര്‍ഫറന്‍സ്. തോമസ് യങ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഇന്റര്‍ഫറന്‍സ് കïെത്തിയത്.
29. ഇന്റര്‍ഫറന്‍സ് എന്ന പ്രകാശ പ്രതിഭാസം ഉയോഗപ്പെടുത്തിയിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോളോഗ്രാം.
30. വസ്തുക്കളുടെ ത്രിമാന രൂപങ്ങള്‍ ചിത്രീകരിക്കുന്നതിന് ഹോളോഗ്രാം ഉപയോഗിക്കുന്നു.
31. തീവ്ര പ്രകാശം ഉപയോഗപ്പെടുത്തിയിട്ടുള്ള ബള്‍ബുകളാണ് ആര്‍ക്ക് ലാമ്പുകള്‍.
32. സാന്ദ്രത വ്യത്യാസമുള്ള ഒരു മാധ്യമത്തില്‍നിന്നു മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് സംഭവിക്കുന്ന വ്യതിയാനമാണ് അപവര്‍ത്തനം.
33. പ്രകാശ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ചത് അഗസ്റ്റിന്‍ ജീന്‍ഫ്രണല്‍ എന്ന ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ്.
34. സൂര്യ പ്രകാശത്തിലെ വെളിച്ചത്തിനിടയില്‍ ധാരാളം കൊച്ചുവിടവുകളുïെന്ന് കïെത്തിയിട്ടുï്. ഫ്രോന്‍ഹോഫര്‍ രേഖകള്‍ എന്നാണ് ഇതറിയപ്പെടുന്നത്.
35. പ്രകാശത്തിന് വാക്വത്തില്‍ കൂടി സഞ്ചരിക്കാന്‍ സാധിക്കും.
36. ശബ്ദത്തിന്റെ കാര്യത്തില്‍ മാത്രമല്ല വെളിച്ചത്തിന്റെ കാര്യത്തിലും ഡോപ്ലര്‍ പ്രഭാവം പ്രകടമാകാറുï്.
37. പ്രകാശം ഉപയോഗപ്പെടുത്തി വിരവധി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുï്. എന്‍ഡോസ് കോപ്പ്, ഇതിന് ഉദാഹരണമാണ്. എക്‌സറേ, സി.ടി പോലെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എക്‌സ്‌റേയുടെ അടിസ്ഥാനത്തിലാണ്. ഓട്ടോ അനലൈസര്‍ അള്‍ട്രാവയലറ്റ് രശ്മികളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.
38. പ്രകാശത്തിന്റെ പൂര്‍ണആന്തരിക പ്രതിഫലനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഫൈബര്‍ ഒപ്റ്റിക്‌സ്.
39. ആധുനിക കാലത്തെ ദുരിതങ്ങളിലൊന്നാണ് പ്രകാശ മാലിന്യം. നിശാചാരികളായ ജന്തുക്കളുടെ ജീവിതം അപകടത്തിലാക്കാന്‍ പ്രകാശ മാലിന്യത്തിനാകും.
40. സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിലാണ് സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം സാധ്യമാക്കുന്നത്.
41. പ്രകാശത്തിന്റെ അപവര്‍ത്തനം മൂലമാണ് സണ്‍ ഡോഗുകള്‍ ഉïാകുന്നത്.
42. എല്‍.ഇ.ഡി ബള്‍ബുകളേക്കാള്‍ പത്തുശതമാനം കുറവ് വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ ബള്‍ബുകളാണ് ഗ്രാഫീന്‍ ബള്‍ബുകള്‍.
43. സൂര്യപ്രകാശത്തെ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് സോളാര്‍.
44. എല്ലാ ജീവികളും ശരീരത്തിനു പുറത്തേക്ക് ഇന്‍ഫ്രാറെഡ് കിരണം പുറപ്പെടുവിക്കുന്നുï്. ജൈവ ദീപ്തി അഥവാ ബയോലൂമിനിസെന്‍സ് എന്നാണ് ഇതിനു പേര്
45. ചിലയിനം പാമ്പുകള്‍ക്ക് ബയോലൂമിനിസെന്‍സ് തിരിച്ചറിയുന്നതിലൂടെ ഇരയെ കïെത്താന്‍ സാധിക്കുന്നു.
46. ലൈറ്റ് സ്‌പെക്ട്രത്തിന്റെ 380-700 നാനോമീറ്റര്‍ പരിധിയിലുള്ള കാഴ്ച മാത്രമേ മനുഷ്യനു സാധ്യമാകുകയുള്ളൂ.
47. നാം കാണുന്നത് ആകാശത്തിന്റെ ഭൂതകാലമാണെന്നാണ് ശാസ്ത്രത്തിന്റെ വാദം. വളരെ അകലെയുള്ള നക്ഷത്രങ്ങള്‍ യഥാര്‍ഥത്തില്‍ അവിടെ ഇപ്പോള്‍ അവിടെ ഉïാകണമെന്നില്ല. സൂര്യന്‍ ഉദിച്ച് എട്ടു മിനുട്ട് 20 സെക്കന്റ് കഴിഞ്ഞാല്‍ മാത്രമാണ് ഉദിച്ച കാര്യം നാം അറിയുന്നത്.
48. സൂര്യപ്രകാശത്തിന് സമുദ്രത്തില്‍ 80 മീറ്ററോളം ആഴത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.
49. കടലിലെ ജല തന്മാത്രകള്‍ പ്രകാശത്തെ പ്രകീര്‍ണനം ചെയ്യുന്നതു കൊïാണ് സമുദ്രത്തിന് നീല നിറം ലഭിക്കുന്നത്.
50. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളെ അപേക്ഷിച്ച് ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ക്ക് ഏതാï് അഞ്ചിരട്ടി ആയുസ് കൂടുതലാണ്.
51. രïോ അതിലധികമോ വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സമന്വിത പ്രകാശം.
52. ഒരു സമന്വിത പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണനം.
53. സൂര്യപ്രകാശം അന്തരീക്ഷത്തിലെ കണികകളില്‍ത്തട്ടി ചിതറുന്നതാണ് വിസരണം.
54. പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് വിസരണം കൂടുന്നു
55. ഒരു ഏക വര്‍ണകിരണത്തെ സൂതാര്യമായ പദാര്‍ഥങ്ങളില്‍ക്കൂടി കടത്തിവിടുകയാണെങ്കില്‍ പ്രകീര്‍ണനത്തിന് വിധേയമായി ആ നിറത്തില്‍നിന്നു വിഭിന്ന നിറമുള്ള രശ്മികളുïാകുന്നു. ഈ രശ്മിയെ ഒരു പ്രിസത്തിലൂടെ കടത്തിവിടുകയാണെങ്കില്‍ വര്‍ണരാജിയില്‍ പുതിയ രേഖകള്‍ കാണാനാകുന്നു.ഈ രേഖകളാണ് രാമന്‍ രേഖകള്‍.
56. മൈക്രോ വേവ് തരംഗങ്ങളെ ഉപയോഗപ്പെടുത്തി പ്രകാശം സൃഷ്ടിക്കുന്നവയാണ് മൈക്രോ വേവ് വിളക്ക്
57. ഒരു വസ്തുജനിപ്പിക്കുന്ന ദൃശ്യാനുഭവം വസ്തുവിനെ ദൃഷ്ടിപഥത്തില്‍നിന്ന് മാറ്റിയാലും സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയത്തേക്ക് ദൃഷ്ടിപഥത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത
58. പ്രകാശത്തെ കടത്തി വിടാത്തവയാണ് അതാര്യ വസ്തു.
59. പ്രകാശത്തെ കടത്തി വിടുന്നവയാണ് സുതാര്യവസ്തു.
60. ഒരു ഗ്ലാസ് ട്യൂബിനകത്തായി സ്ഥിതി ചെയ്യുന്ന തോറിയം ഓക്‌സൈഡ് ലേപനം ചെയ്ത രï് ഹീറ്റിംഗ് കോയില്‍ വൈദ്യുത പ്രവാഹത്താല്‍ ചുട്ടുപഴുക്കുകയും തല്‍ഫലമായി ഇലകട്രോണ്‍ പുറം തള്ളുകയും ചെയ്താണ് ഫ്‌ളൂറസെന്റ് ലാമ്പില്‍ പ്രകാശമുïാകുന്നത്
61. വൈദ്യുത കാന്തിക വികിരണങ്ങളെ ഉത്തേജിപ്പിച്ച് ശക്തി വര്‍ധിപ്പിച്ചാണ് ലേസര്‍ ബള്‍ബുകളില്‍ പ്രകാശമുïാക്കുന്നത്
62. പ്രകാശം ഒരേ സമയം തരംഗത്തിന്റേയും കണികയുടേയും സ്വഭാവം പ്രകടിപ്പിക്കുന്നു.
63. ഗലീലിയോ പ്രകാശ വേഗവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുï്.
64. ബ്ലാക്ക് ഹോളുകള്‍ പ്രകാശത്തെ പിടിച്ചെടുക്കാന്‍ ശേഷിയുള്ളവയാണ്
65. കപ്പലുകള്‍ക്കുള്ള ദിശാസൂചകമായ ദീപസ്തംഭങ്ങള്‍ ആദ്യമായി നിര്‍മിച്ചത് ഈജിപ്തിലെ ഫറവോ ദ്വീപില്‍ ടോളമി രïാമന്‍ ആണ്.
66. ഒരു നിശ്ചിത പ്രതല വിസ്തീര്‍ണത്തില്‍ പതിക്കുന്ന പ്രകാശത്തിന്റെ അളവിനെ സൂചിപ്പിക്കുന്നതാണ് പ്രകാശ പ്രവാഹം. ഇതിന്റെ ഏകകം ലൂമെന്‍സ് ആണ്.
67. പ്രകാശത്തിന്റെ അടിസ്ഥാനം ഫോട്ടോണുകളാണ്.
68. തരംഗ രൂപത്തിലും നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഫോട്ടോണുകള്‍ക്കാകും.
69. ഗുരുത്വാകര്‍ഷണ പ്രഭാവഫലമായി ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയില്‍ മാറ്റമുïാകുന്ന പ്രതിഭാസമാണ് റെഡ്ഷിഫ്റ്റ്.
70. പ്രകാശവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയ പ്രതിഭകളാണ് സി.വി രാമന്‍, സത്യേന്ദ്ര ബോസ്, ഡോ.ജോര്‍ജ്ജ് സുദര്‍ശന്‍, ഡോ.ജി.എന്‍ രാമചന്ദ്രന്‍
71. പൂര്‍ണആന്തരിക പ്രതിഫലനമാണ് വജ്രത്തിന്റെ തിളക്കത്തിനു കാരണം
72. വര്‍ണപമ്പരം ഉപയോഗിച്ചാണ് പ്രകാശത്തിന് ഏഴു നിറമുïെന്ന് ന്യൂട്ടണ്‍ തെളിയിച്ചത്.
73. ദൃശ്യ പ്രകാശം സെക്കന്റില്‍ 10 കോടി തവണ കമ്പനം ചെയ്യുന്നുവെന്നാണ് ശാസ്ത്രത്തിന്റെ കïെത്തല്‍
74. പ്രകാശത്തിന് മാസ് ഇല്ല
75. മാക്‌സ് പ്ലാങ്കിന്റെ ക്വാïം സിദ്ധാന്തം ഉപയോഗിച്ചാണ് ഐന്‍സ്റ്റിന്‍ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ച് വിശദീകരിച്ചത്.
76. ശൂന്യതയിലൂടെയാണ് പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്.
77. ദൃശ്യ പ്രകാശം മാത്രമേ മനുഷ്യ നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ.
78. സോപ്പ് കുമിളകള്‍ക്ക് തിളങ്ങുന്ന രൂപം നല്‍കുന്നത് പ്രകാശത്തിലെ ഇന്റര്‍ഫറന്‍സ് ആണ്.
79. സൂക്ഷ്മ അതാര്യവസ്തുക്കളില്‍ തട്ടി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസമാണ് ഡിഫ്രാക്ഷന്‍
80. മിനുസമുള്ള പ്രതലത്തില്‍ തട്ടി പ്രകാശം തിരികെ വരുന്ന പ്രതിഭാസമാണ് പ്രതിഫലനം
81. പ്രകാശത്തിന്റെ പതന കോണ്‍ ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിവരുന്ന സമയം അപവര്‍ത്തന രശ്മി പൂര്‍ണമായും ഇല്ലാതാകുകയും പതന രശ്മി പൂര്‍ണമായും മാധ്യമത്തില്‍ പ്രതിഫലിക്കുകയും ചെയ്യാറുï്. ഈ പ്രതിഭാസമാണ് പൂര്‍ണ ആന്തരിക പ്രതിഫലനം
82. ഹോളïുകാരനായ ക്രിസ്റ്റിയന്‍ ഹൈഗന്‍സാണ് തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
83. പ്രകാശം തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നതെന്നും പ്രകാശ തരംഗങ്ങള്‍ക്ക് ശബ്ദ തരംഗങ്ങളെ പോലെ ഉച്ച-നീച മര്‍ദ്ദ മേഖലകള്‍ ഉള്‍ക്കൊïിരിക്കുന്ന അനുദൈര്‍ഘ്യ സ്പന്ദനങ്ങളുïെന്നുമാണ് തരംഗ സിദ്ധാന്തം പറയുന്നത്.
84. പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി പറഞ്ഞുവച്ചത് പ്രകാശ ശാസ്ത്രത്തിന്റെ പിതാവായ ഇബ്‌നുല്‍ഹൈസം ആണ്.
85. കിത്താബ് അല്‍മന്‍സീര്‍ ഇബ്‌നുല്‍ഹൈസമിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ്
86. പ്രകാശത്തെ ഒരു പദാര്‍ഥമായി കണക്കാക്കിയിട്ടില്ല
87.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്‌ക്കരിച്ചത് ഹെന്റിച്ച് റുഡോള്‍ഫ് ഹെര്‍ട്‌സ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."