ആംബുലന്‍സുകള്‍ക്കെതിരേ കര്‍ശന നടപടി
പൊന്നാനി: നിയമലംഘനം നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ടാക്‌സ് വെട്ടിച്ചും ഫിറ്റ്‌നസ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി.
കേരളത്തില്‍ 1500നു മുകളില്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലയ്ക്ക് പുറമേ സന്നദ്ധ സംഘടനകളുടെ പേരിലും ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും രജിസ്‌ട്രേഷനില്‍ കൃത്രിമം കാട്ടിയും നികുതി അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി.
സന്നദ്ധസംഘടനകളും ചില വ്യക്തികളും വണ്ടി വാങ്ങി ആംബുലന്‍സ് എന്ന ബോര്‍ഡ് സ്ഥാപിച്ച് നിരത്തിലിറക്കുകയാണ്. ജനങ്ങളുടെ സേവനത്തിനുപകരം മറ്റുപല കാര്യങ്ങള്‍ക്കുമാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
കൃത്യമായ നികുതിയും സര്‍ക്കാരിനു ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണു നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് പൊന്നാനിയില്‍ അപകടത്തില്‍ പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ രോഗിയെ തൃശൂരിലെ ആശുപത്രിയില്‍ ഉപേക്ഷിക്കുകയും സമയത്തിന് ചികിത്സ കിട്ടാതെ രോഗി മരണപ്പെടുകയും ചെയ്തിരുന്നു.
ആംബുലന്‍സുകള്‍ക്ക് പുറമേ സ്‌കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍, കല്യാണ ആവശ്യങ്ങള്‍ക്ക് വാടകയ്ക്കു നല്‍കുക, വിനോദയാത്ര പോകുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."