വിദ്യാരംഭം കലോത്സവത്തിന് തുടക്കമായിതുഞ്ചന്‍ പ്രളയം: മലയാളി പിടിച്ചുനിന്നത് കര്‍മശേഷിയാലെന്ന് എം.ടി
തിരൂര്‍: മഹാപ്രളയത്തിലും മലയാളി പിടിച്ചുനിന്നതു കര്‍മശേഷിയും പ്രതിബദ്ധതയുമുള്ളതിനാലാണെന്നു സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍മരംഗത്തുള്ള ബാധ്യതയും ഉത്തരവാദിത്തവും വീണ്ടും ഓര്‍ക്കുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വീടും നാടും സമൂഹവും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന പ്രാര്‍ഥനയാണ് മനസിലുള്ളത്.
അതിനാല്‍ സാമൂഹികമായ ബാധ്യതയും കാലഘട്ടത്തിന്റെ ആവശ്യവും നിര്‍വഹിച്ചു മുന്നേറണം. കുട്ടികളെ എഴുത്തിനിരുത്തല്‍ മാത്രമല്ല, കര്‍മരംഗത്തേക്ക് ആവേശത്തോടെയും ആത്മാര്‍ഥതയോടെയും കടന്നുചെല്ലാനുള്ള സന്ദര്‍ഭമാണ് വിദ്യാരംഭമെന്നും കാലത്തിന്റെ നന്മയ്ക്കുള്ള സമര്‍പ്പണമാണതെന്നും എം.ടി പറഞ്ഞു.
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സാംസ്‌കാരിക പ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എക്‌സ് ആന്റോ സംസാരിച്ചു.
ലളിതമായ ഉദ്ഘാടന ചടങ്ങിനു ശേഷം കലാമണ്ഡലം ലതിക സുജിത്തിന്റെ കുച്ചുപ്പുടി അരങ്ങേറി. തുടര്‍ന്നു പാട്ടരങ്ങും നടന്നു. ഇന്നു വൈകിട്ട് നാലിനു ശ്രീഹരി സാഥെ സംവിധാനം ചെയ്ത ഏക് ഹസാരചി നോട്ട് സിനിമ പ്രദര്‍ശിപ്പിക്കും. 19 വരെയാണ് വിദ്യാരംഭം കലോത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."