'മേപ്പാടി-ചൂരല്‍മല റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കണം'
കള്ളാടി: മേപ്പാടി-ചൂരല്‍മല റൂട്ടില്‍ വെട്ടിക്കുറച്ച കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് പുത്തുമല ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സ്കൂളുകള്‍ പ്രവൃത്തി തുടങ്ങിയിട്ടും സര്‍വിസുകള്‍ പുനസ്ഥാപിച്ചിട്ടില്ല. രാവിലെ 6.40ന് അട്ടമലയില്‍ നിന്നും 7.50ന് മുണ്ടക്കൈയില്‍ നിന്നും ആരംഭിച്ച സര്‍വിസുകളും മുടങ്ങിയിരിക്കുകയാണ്. ഇതില്‍ അട്ടമല സര്‍വിസ് കുറച്ച് ദിവസങ്ങള്‍ മാത്രം സര്‍വിസ് നടത്തി നിര്‍ത്തുകയായിരുന്നു.
കല്‍പ്പറ്റ-വടുവന്‍ചാല്‍-അട്ടമല, മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്.ടി.സിക്ക് ലാഭകരവും ജനോപകാരപ്രദവുമായ സര്‍വിസുകള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും യോഗം ആരോപിച്ചു.
ചൂരല്‍മല ഭാഗത്തേക്കുള്ള സര്‍വിസുകള്‍ ചെറിയ കാരണങ്ങള്‍ക്ക് പോലും അധികൃതര്‍ മുടക്കുകയാണ്. ഇതിനായി കോര്‍പ്പറേഷന്റെ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ കല്‍പ്പറ്റ-മുണ്ടക്കൈ, അട്ടമല റൂട്ട് സി പൂളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
ഇത് ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നും യോഗം കുറ്റപ്പെടുത്തി. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി എ രാംകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഷാജി മാത്യു, പ്രകാശന് ബി നായര്‍, കെ.ജെ പ്രസാദ്, ശങ്കരന്‍കുട്ടി, ബി രാജ്കുമാര്, ലുബീഷ്, വെള്ളച്ചാമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."