ഫോബ്‌സ് പട്ടികയില്‍ യൂസുഫലിയുടെ മകള്‍ ഷഫീനയും; പട്ടികയിലെ മിഡില്‍ ഈസ്റ്റിലെ ഏക ഇന്ത്യക്കാരിയായി ഷഫീന
അബുദാബി: മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസുഫലിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ്. 2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്‌ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്‌സ് മാസിക അറിയിച്ചു. 2010ലാണ് ഷഫീന ടേബിള്‍സുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഷഫീന യു.എ.ഇ.യിലും ഇന്ത്യയിലും വിജയകരമായി ബിസിനസുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതിലധികം എഫ് ആന്‍ഡ് ബി സ്റ്റോറുകള്‍ ഷഫീന തുടങ്ങി.
Shafeena Yusuff Ali Forbes middle east lits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."