HOME
DETAILS
MAL
അപകീര്‍ത്തികരമായ സന്ദേശം: 34 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു
backup
June 06 2017 | 23:06 PM
ന്യൂഡല്‍ഹി: ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്ക്കെതിരേ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച നാല് സ്വകാര്യ വിമാനങ്ങളിലെ 34 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു.
ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ നാല് വിമാനക്കമ്പനികളിലെ പൈലറ്റുമാരെയാണ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. വാട്സ് ആപ് മുഖേനയാണ് ഇവര്‍ ഉദ്യോഗസ്ഥര്ക്കെതിരേ അപകീര്‍ത്തികരമായ സന്ദേശം അയച്ചത്.
സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഡി.ജി.സി.എ പൊലിസിന് നല്‍കിയിട്ടുണ്ട്. സന്ദേശം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ ജോ.ഡയരക്ടര്‍ ജനറല്‍ ലളിത് ഗുപ്ത ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."