ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു: ടേബിള്‍ ടെന്നിസ് അസോസിയേഷന്
കൊച്ചി: കേരളാ ടേബിള്‍ ടെന്നിസ് അസോസിയേഷനെ അയോഗ്യരാക്കി കേരളാ ടേബിള്‍ ടെന്നിസ് ഫെഡറേഷനു ചുമതലകള്‍ കൈമാറിയ ടേബിള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ടേബിള്‍ ടെന്നിസ് അസോസിയേഷന്. നിലവിലെ നിയമങ്ങള്‍ അട്ടിമറിച്ചാണ് ടേബില്‍ ടെന്നിസ് ഫെഡറേഷനെ നിയോഗിച്ചതെന്ന അസോസിയേഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന ടേബിള്‍ ടെന്നിസ് കായിക മേഖലയ്ക്കു നിരവധി പ്രതിസന്ധികള്‍ സമ്മാനിച്ച ഓള് ഇന്ത്യാ ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ നടപടികള്‍ക്ക് ഇതോടെ താല്‍ക്കാലിക അവസാനമായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കേരളാ ടേബിള്‍ ടെന്നിസ് അസോസിയേഷനെ ചട്ടവിരുദ്ധമായാണ് ഓള് ഇന്ത്യാ ഫെഡറേഷന് പുറത്താക്കിയതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. നിയമങ്ങള്‍ പാലിക്കാതെയുള്ള ഈ തീരുമാനം ചോദ്യംചെയ്തു സംസ്ഥാന ടേബിള്‍ ടെന്നിസ് അസോസിയേഷന് നല്കിയ ഹരജിയിലാണ് കോടതി നടപടി.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ.എസ് നവാസ്, ജോയിന്റ് സെക്രട്ടറി ഗിരിഷ് സോമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."