മഹാരാഷ്ട്രയില്‍ വന്‍ സ്‌ഫോടക ശേഖരവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍; സ്വാതന്ത്ര്യ ദിനത്തിന്റെയും ബക്രീദിന്റെയും മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി സംശയം
മുംബൈ: വന്‍ സ്‌ഫോടക ശേഖരവുമായി സംഘപരിവാര്‍ പ്രവര്‍ത്തകരെ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍ സംഘടനയായ സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകനായ വൈഭവ് റാവത്ത്(40), ശരത് കലസ്‌കര്‍(25), സുധന്‍വ ഗോന്ദലേകര്‍(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11ന് അര്‍ധരാത്രി മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ല മുതല്‍ പൂനെ വരെ നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് സ്‌ഫോടക ശേഖരവുമായി പ്രതികള്‍ പിടിയിലായത്.
https://www.facebook.com/177948542663393/videos/373465379997345/?t=0സ്വാതന്ത്ര്യ ദിനത്തിന്റെയും ബക്രീദിന്റെയും മറവില്‍ സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടെന്ന് സംശയിക്കുന്നതായി എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20 ബോംബുകള്‍, രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, 26 ഇലക്ട്രോണിക് ഡിറ്റനേറ്ററുകള്‍, വെടിമരുന്ന് ബോംബ് നിര്‍മിക്കുന്നതിനുള്ള സര്‍ക്യൂട്ടിന്റെ ചിത്രം എന്നിവയാണ് എ.ടി.എസ് സംഘം ഇവരില്‍ നിന്നും കണ്ടെത്തിയത്.
സംഘത്തിലെ പ്രധാനിയും സംഘപരിവാര്‍ സംഘടനകളുടെ മുഖ്യപ്രവര്‍ത്തകനുമായ വൈഭവ് റാവത്തിന്റെ ബന്ദാര്‍ ആലിയിലെ വസതിയിലും സമീപത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോപ്പില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. ഇയാള്‍ ഹിന്ദു ഗോവന്‍ഷ് രക്ഷാസമിതി എന്ന പേരില്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതായി എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയുരന്ന മൂന്ന് പേരും ആഴ്ചകളായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. യു.എ.പി.എ, ക്രിമിനല്‍ ഗൂഡാലോചന, എക്‌സ്‌പ്ലോസീവ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകവുമായി സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യവും എ.ടി.എസ് അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."