പദ്ധതിസമര്‍പ്പണം പൂര്‍ത്തിയാക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
മലപ്പുറം: 2016-2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി അംഗീകാരം നേടുന്നതിനുള്ള കാലവധി ഞായറാഴ്ച തീര്‍ന്നെങ്കിലും ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തിനു പോലും പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കാനായില്ല.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ തയാറാക്കുന്ന വാര്‍ഷിക പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയാണ്(ഡി.പി.സി) അംഗീകാരം നല്‍കേണ്ടത്. എന്നാല്‍ ജില്ലയിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വാര്‍ഷിക പദ്ധതിയുടെ പകുതി ഡാറ്റ എന്‍ട്രി പ്രവര്‍ത്തികള്‍ പോലും ഞായറാഴ്ചക്കകം പൂര്‍ത്തിയാക്കാനായില്ല.
പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ഇന്നലെ മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതുമൂലം ശേഷിക്കുന്ന പദ്ധതികളുടെ ഡാറ്റ എന്‍ട്രിയും പ്രതിസന്ധിയിലായി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ വാര്‍ഷിക പദ്ധതി തയാറാക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു.
ഇതുപ്രകാരം വാര്‍ഷിക പദ്ധതികള്‍ തയാറാക്കിയ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിന്റെ ഡാറ്റ എന്‍ട്രി നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി സമര്‍പ്പണത്തിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയായിരന്നു. എന്നാല്‍ ഇതിനനുസരിച്ച് ഡാറ്റ എന്‍ട്രി നടത്തേണ്ട സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല.
സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ ഏറ്റക്കുറച്ചില്‍ വന്നതിനെത്തുടര്‍ന്ന് ഇത് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് ഇതുവരെ വന്നിട്ടില്ല. ഇതുകൂടാതെ ഉല്‍പാദന മേഖലയില്‍ ചെലവഴിക്കേണ്ട ഫണ്ടിന്റെ വ്യക്തതയില്ലായ്മ എന്നിവയാണ് പ്രധാനമായും ജില്ലയിലെ പദ്ധതികള്‍ അംഗീകാരം നേടിയെടുക്കുന്നത് വൈകിപ്പിച്ചത്.
ജില്ലയിലെ പല പഞ്ചായത്തുകളിലും സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരുടെ കുറവും പദ്ധതി അംഗീകാരം നേടിയെടുക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. സംസ്ഥനത്തെ മിക്ക ജില്ലകളിലും ഇത്തരത്തില്‍ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനുളള്ള സമയ പരിധി ദീര്‍ഘിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഇതുസംബന്ധിച്ച് തീരുമാനം ഏടുക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റിയാണ്. ജില്ലയിലെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ആസൂത്രണ സമിതി യോഗം അഞ്ചിനാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."