HOME
DETAILS
MAL
സാമുദായിക സംഘര്‍ഷം; പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്
backup
June 06 2017 | 23:06 PM
റാഞ്ചി: ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ അവഹേളിച്ചുവെന്നാരോപിച്ച് രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.
തലസ്ഥാനമായ റാഞ്ചിക്കടുത്ത സുകുര്‍ഹുത്തു ഗ്രാമത്തിലായിരുന്നു സംഘര്‍ഷം. ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലിസ് അറിയിച്ചു. പരസ്പരം കല്ലേറ് നടത്തുകയും നിരവധി വീടുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് അക്രമം പടരാതിരിക്കാന്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."