കൈക്കൂലി വാങ്ങിയതിന് ഒരു വര്‍ഷത്തിനിടെ കുടുങ്ങിയത് നാലോളം പേര്
കൊല്ലം: കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിജിലന്‍സ് കെണിയില്‍ കുടുങ്ങിയത് നാലോളം ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍പെട്ട ഉദ്യോഗസ്ഥരാണ് അഴിമതിക്കെതിരേ നടന്ന പരിശോധനകളില്‍ പണികിട്ടിയത്.
അഴിമതി പട്ടികയിലെ അവസാനത്തേത് കൊല്ലം ചിതറ സബ് രജിസ്ട്രാര്‍ വിനോദാണ്. അഴിമതിക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് എല്ലാ മേഖലകളിലും കര്‍ശന പരിശോധന നടത്തിവരുന്നതിനിടെയാണ് ചിതറയിലെ കേസ്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ പത്തനംതിട്ട പന്തളത്ത് റവന്യൂ ഇന്‍സ്പെക്ടര്‍ റെജിജോര്ജ് കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് അടൂര്‍ ഗവ. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സര്ജന് ജീവ് ജസ്റ്റസ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. തിരുവനന്തപുരം കോര്പറേഷന് സോണല്‍ ഓഫിസ് എന്‍ജിനീയര്‍ ശിശുപാലനും സമാനരീതിയില്‍ പിടിക്കപ്പെട്ടിരുന്നു.
മൂന്നുമാസത്തിനുള്ളില്‍ 180ല്‍പരം മിന്നല്‍ പരിശോധനകളാണ് വിജിലന്‍സ് നേതൃത്വത്തില്‍ ദക്ഷിണമേഖലയില്‍ നടത്തിയത്. പരാതിക്കാര്‍ പിന്‍വാങ്ങുന്നതാണ് കൂടുതല്‍ അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതില്‍ തടസമാകുന്നതെന്ന് വിജിലന്‍സ് ഉദ്യോഗഹസ്ഥര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."