ഖത്തറില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടി
കണ്ണൂര്‍: ഖത്തറുമായി യു.എ.ഇ അടക്കമുള്ള ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. ഇത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തേണ്ട മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു തിരിച്ചടിയായി.
തിരക്കേറിയ സീസണായതിനാല്‍ സാധാരണ നിരക്കില്നിന്നുമാറി 18,000 മുതല്‍ 22,000 രൂപ വരെയാണ് ദോഹയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച വരെ വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നത്. എന്നാല്‍, ഖത്തറിലെ പ്രതിസന്ധി കണക്കിലെടുത്ത് വിമാനക്കമ്പനികളെല്ലാം ഇന്നലെ നിരക്കുകള്‍ ഇരട്ടിയോളമായി വര്‍ധിപ്പിച്ചു. ദോഹയില്‍നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളാണു വര്‍ധിപ്പിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്, ഖത്തര്‍ എയര്‍വെയ്സ്, ഒമാന്‍ എയര്‍വെയ്സ്, കുവൈത്ത് എയര്‍വെയ്സ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, എയര്‍ ലങ്ക എന്നീ വിമാനക്കമ്പനികളെല്ലാം നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. 36,000 മുതല്‍ 40,000 രൂപ വരെയാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പുതിയ നിരക്ക്. എയര്‍ ലങ്കയ്ക്കു ദോഹയില്‍നിന്നു കൊച്ചിയിലേക്കും ബംഗളൂരുവിലേക്കും മാത്രമേ സര്‍വിസുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."