HOME
DETAILS
MAL
തുഷാര്‍ വെള്ളാപ്പള്ളി ജയില്‍മോചിതനായി
backup
August 22 2019 | 09:08 AM
തിരുവനന്തപുരം: അജ്മാനിലെ വണ്ടിച്ചെക്ക് കേസില്‍ ജയിലിലായ തുഷാര്‍വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തുക കെട്ടിവച്ചതോടെയാണ് മോചനം സാധ്യമായത്.
19.5കോടിയുടെ ചെക്കു കേസിലാണ് തുഷാറിനെ അജ്മാന് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. നാളെ അവധിയായതിനാല്‍ ഇന്നുതന്നെ ഏതുവിധേനയും മോചനം സാധ്യമാക്കാനുള്ള ഇടപെടല്‍ നടന്നുവരികയായിരുന്നു. തുഷാറിന്റെ യു.എ.ഇയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല നല്കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.
അതേസമയം പരാതിക്കാരന്റെ വീട്ടില്‍ പൊലിസ് പരിശോധന നടത്തി. നാസില്‍ അബ്ദുല്ലയുടെ മതിലകത്തെ വീട്ടിലാണ് പൊലിസ് എത്തിയത്. എന്നാല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ മാത്രമാണെന്നാണ് പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."