മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍: നിരവധി വീടുകള്‍ അപകടാവസ്ഥയില്‍
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്നില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ അപകടാവസ്ഥയിലായി.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. വേലപറമ്പില്‍ സത്യന്‍, തോട്ടു പറമ്പത്ത് ഫൈസല്‍, കുഴിക്കണ്ടത്തില്‍ അലി എന്നിവരുടെ വീടിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ മറ്റു നിരവധി വീടുകളും അപകട ഭീഷണിയിലാണ്.
വിവരമറിഞ്ഞ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍, തൃശൂര്‍ എ.ഡി.എം, മുകുന്ദപുരം തഹസില്‍ദാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളാന്‍ എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് മുമ്പും പല തവണ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് മുസാഫരിക്കുന്നില്‍ രൂക്ഷമായ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിഹാരത്തിനായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."