പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം 45ദിവസം പിന്നിട്ടു
പാലക്കാട്: പ്ലാച്ചിമടയില്‍ കോളാകമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തയാറാകാത്തതിന് കാരണം കോളക്കമ്പനിയുമായുള്ള കേരളാ സര്‍ക്കാരിന്റെ രഹസ്യ ഒത്തുകളിയാണ് ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ. പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി കലക്റ്ററേറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തിന്റെ 46ാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ കഴിയും. സര്‍ക്കാരും, എല്‍.ഡി.എഫും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി പൊട്ടന്‍കളിക്കുകയാണ്. ജൂണ്‍ 15ന് മുഖ്യമന്ത്രി മുന്‍കൈയെടുത്തു വിളിച്ച ചര്‍ച്ചയില്‍ ആദിവാസികളെ വാഗ്ദാനം നല്‍കി പറ്റിക്കാമെന്നുള്ള വ്യാമോഹം വിലപ്പോകില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതു കൊണ്ടു മാത്രം സമരം നിര്‍ത്തില്ല. ശരിയായ രീതിയില്‍ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ കോളക്കമ്പനിയ്ക്കകത്തു പ്രവേശിച്ചു കുടില്‍കെട്ടലടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."