മക്ക ജബല്‍ ഉമര്‍ പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
മക്ക: മക്കയിലെ പ്രമുഖമായ ജബല്‍ ഉമര്‍ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു. ഇരുപതു ബില്യണ്‍ റിയാല്‍ ചെലവിലാണ് മക്ക ഹറം പള്ളിയോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിവിധ കമ്പനികളുടെ ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്.
പ്രമുഖ ടവറുകളായ ഹില്‍ട്ടണ്‍ സ്യൂട്ട്‌സ് മക്ക, മക്ക മാരിയറ്റ് ഹോട്ടല്‍, ഹയാത് റീജന്‍സി, ജബല്‍ ഉമര്‍ ഗ്രാന്‍ഡ് ഹോട്ടല്‍, 97 വില്ലകള്‍, നാല് ഫൗണ്ടേഷന്‍ തുടങ്ങിയവ ഉള്‍കൊള്ളുന്നതാണ് ഒന്നാംഘട്ടം.
കൂടാതെ ഹറമിനടുത്ത ഏറ്റവും വലിയ ഹോട്ടല്‍, വാണിജ്യ, താമസ പദ്ധതിയാണ് ജബല്‍ ഉമര്‍ പദ്ധതി. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഹറമിനെ മുഖഛായ തന്നെ മാറുന്ന നിലയിലാണ് സംവിധാനം.
പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വ്വഹിച്ചു. ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലമാണ് മക്കയെന്നും മക്കയുടെ വികസനം മുഴുവന്‍ ആളുകളുടെയും ബാധ്യതയാണെന്നും അമീര്‍ പറഞ്ഞു.
മക്കയുടെ പരിപാലനം സഊദി ജനതയ്ക്കു അല്ലാഹു നിശ്ചയിച്ചതാണ്. തീര്‍ഥാടകര്‍ക്ക് ചെയ്യുന്ന സേവനവും വളരെ പുണ്യമുള്ളതാണ് ഇതിനെല്ലാം അല്ലാഹുവിനോട് നന്ദി പറയണം- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."