HOME
DETAILS
MAL
തരൂരിന്റെ ഓഫിസില്‍ മറന്നുവച്ച പണം തിരികെ ലഭിച്ചു; മാതൃകയായി ജീവനക്കാര്‍
backup
June 07 2017 | 01:06 AM
തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ ഓഫിസില്‍ മറന്നുവെച്ച ഒന്നര ലക്ഷത്തോളം രൂപയം വിലപ്പെട്ട രേഖകളും ഓഫിസ് ജീവനക്കാരുടെ സത്യസന്ധതയില്‍ ഉടമക്ക് തിരികെ ലഭിച്ചു. പട്ടം സ്വദേശിയായ അനില്‍കുമാറിനാണ് 1,40,440 രൂപയും രേഖകളും തിരികെ ലഭിച്ചത്. സ്കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് എം.പിയുടെ ശുപാര്‍ശ കത്ത് വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ബാഗ് മറന്നു വെച്ചത്.
എം.പിയുടെ പി.എ ജ്യോതിഷും, സ്റ്റാഫ് സനല്കുമാറുമായിരുന്നു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത് . ബാഗില്‍ പണം ഉണ്ടെന്ന മനസിലായതോടെ ഇവര്‍ വിവരം കന്റോണ്‍മെന്റ് പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് എസ്.ഐ ഷാഫി എത്തി ബാഗ് പരിശോധിച്ചു. ബാഗിലുണ്ടായിരുന്ന അനില്‍ കുമാറിന്റെ നമ്പറില്‍ വിളിച്ച പൊലിസ് ഇദ്ദേഹത്തെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ബാഗ് അനില്‍കുമാറിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."