HOME
DETAILS

മുത്തങ്ങയില്‍ രേഖകളില്ലാതെ കടത്തിയ 80 ലക്ഷം പിടികൂടി

  
backup
August 22 2019 | 17:08 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

മുത്തങ്ങ: സംസ്ഥാന അതിര്‍ത്തിയിലെ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍. മഹാരാഷ്ട്ര സാഗ്‌ളി സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23), രോഹിത് ഉമേഷ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 80,41,450 രൂപയാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.


ഹൈദരാബാദില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍വച്ചാണ് ഇന്നലെ രാവിലെ 11.30 ഓടെ മതിയായ രേഖകളില്ലാത്ത പണവുമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ ഇവരെ പിടികൂടിയത്.
മംഗലാപുരത്ത് ജ്വല്ലറി ജീവനക്കാരാണെന്നും കണ്ണൂര്‍ - കൂട്ടുപുഴ റോഡ് ബ്ലോക്ക് ആയതിനാല്‍ മുത്തങ്ങ വഴി വന്നതാണന്നും പണം ജ്വല്ലറി ഉടമയായ ഗണേഷ് എന്നയാള്‍ക്ക് കൈമാറുന്നതിനായാണ് കൊണ്ടുവന്നതെന്നുമാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം മജു അറിയിച്ചു. പിടിയിലായവരെയും പണവും പിന്നീട് പൊലിസിന് കൈമാറി.
പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പി.ഇ.ഒ ശശികുമാര്‍, സി.ഇ.ഒമാരായ രജിത്, ജോഷി, ജലജ, പ്രീജ എന്നിവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago