'ജിസിസിയിലെ ചില രാജ്യങ്ങളുടെ ആഗ്രഹം ഖത്തറിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു'
ദോഹ: ജിസിസിയിലെ ചില രാജ്യങ്ങള്‍ തങ്ങളുടെ ആഗ്രഹം ഖത്തറിന് മേല്‍ അടിച്ചേല്‍പ്പിക്കാനും രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനും ശ്രമിക്കുകയാണെന്നും അതിന് വഴങ്ങിക്കൊടുക്കില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി.
ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടി ജിസിസിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയയര്‍ത്തുന്നുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. 'അല്‍ജസീറ'ക്കു നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വിശദീകരിച്ചത്.
സംവാദങ്ങളിലുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഖത്തറിന്റെ നിലപാട്. എന്നാല്‍, എന്തുകൊണ്ടാണ് ഖത്തറിനുമേല്‍ ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയെന്ന് വ്യക്തമല്ല. എന്തെങ്കിലും തരത്തിലുള്ള നിഗൂഢമായ താല്‍പ്പര്യങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നും അറിയില്ല. യഥാര്‍ഥ കാരണങ്ങളുണ്ടെങ്കില്‍ പിന്നെന്തിനാണ് ഖത്തറിനെയും അതിന്റെ പരമാധികാരത്തെയും മാധ്യമ കുപ്രചാരണങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആഴ്ച്ചകള്‍ക്കു മുമ്പ് റിയാദില്‍ നടന്ന ജിസിസി ഉച്ചകോടിയിലും ഇതു സംബന്ധിച്ച സൂചനകളൊന്നും ഉണ്ടായിരുന്നില്ല. തങ്ങള്‍ക്കുനേരെ ഒരു പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നുള്ള ഒരു സൂചനയും യോഗത്തിലെ ചര്‍ച്ചകളില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്‍ തങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത്തരം ആരോപണങ്ങളില്‍ ഖത്തര്‍ വഴുതിവീഴില്ല. ക്ഷമയോടെയും വിവേകത്തോടെയും പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
പ്രശ്‌നപരിഹാരശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍അഹമ്മദ് അല്‍സബാഹ് ഖത്തര്‍ അമീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് അമീറിന്റെ നിര്‍ദേശപ്രകാരമാണ് ഖത്തറിലെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള അമീറിന്റെ തീരുമാനം നീട്ടിയതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഖത്തറിനെതിരെയുള്ള നടപടി ആശങ്കപ്പെടുത്തുന്നതും ഏകപക്ഷീയവുമാണ്. എന്നാല്‍, ഇതേ രീതിയിലുള്ള ഒരു നിലപാടും തിരിച്ച് കൈക്കൊള്ളാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. ചില ജിസിസി രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ ഖത്തറിനെതിരെ കാംപയിന് പ്രോല്‍സാഹനം നല്‍കുന്നതായി അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ ജിസിസി രാജ്യങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഞങ്ങള്‍ക്കെതിരെ അമ്പുകള്‍ പായുന്നത് കാണേണ്ടിവരുന്നു. ഉപരോധമേര്‍പ്പെടുത്തിയ നടപടിയില്‍ പിന്തുണയുമായി പല രാജ്യങ്ങളിലേയും വിദേശ മന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നു.
സിറിയയിലും യമനിലും ലിബിയയിലുമൊക്കെ പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഒരു ജനതയും ഒരു ഭാഷയും കുടുംബ ബന്ധങ്ങളും പങ്കുവയ്ക്കുന്ന ജിസിസി രാജ്യങ്ങളുടെ ഭാവിയെക്കുറിച്ച് ഈ നടപടികള്‍ സംശയമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പും ഖത്തറില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. 1996ലും 2004ലും ജിസിസി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. മൂന്നു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ അടച്ചത് രാജ്യത്തെ പൗരന്‍മാരുടെയും പ്രവാസികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ല. അതിനാവശ്യമായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തതു പ്രകാരം മുന്നോട്ട് പോകും. ഖത്തറിനുമേല്‍ രക്ഷാധികാരത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. അമേരിക്കയുമായുള്ള ബന്ധം ദൃഢമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതിനും ലോകത്തുനിന്നു തീവ്രവാദം തുടച്ചുനീക്കുന്നതിനും അമേരിക്കയുമായുള്ള ശക്തമായ ബന്ധം തുടരമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."